ഉത്തമന്റെ അമ്മ വേഷത്തിൽ ലളിതയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമായിരുന്നു സബീറ്റ ജോർജ്. എന്നാൽ വളരെ അപ്രതീക്ഷിതമായി ആയിരുന്നു സീരിയലിൽ നിന്നുള്ള താരത്തിന്റെ പിന്മാറ്റം.
കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് പരമ്പര. അടുത്തിടെ പരമ്പരയിലെ കുഞ്ഞുണ്ണിയുടേയും ലളിതയുടേയും മേക്കോവറുകളെല്ലാം ചര്‍ച്ചയായിരുന്നു.
പരമ്പരയിലെ താരങ്ങൾക്കെല്ലാം വലിയ ആരാധക പിന്തുണയാണ് ഉള്ളത്. സീരിയലിൽ ആശ എന്ന കഥാപാത്രത്തെയാണ് അവതാരക കൂടിയായ അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്നത്. ആശയുടെ ഭർത്താവ് ഉത്തമനായിട്ടാണ് എസ്പി ശ്രീകുമാർ അഭിനയിക്കുന്നത്. ഉത്തമന്റെ അമ്മ വേഷത്തിൽ ലളിതയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമായിരുന്നു സബീറ്റ ജോർജ്. എന്നാൽ വളരെ അപ്രതീക്ഷിതമായി ആയിരുന്നു സീരിയലിൽ നിന്നുള്ള താരത്തിന്റെ പിന്മാറ്റം.
എങ്കിലും സിനിമയുമായി തിരക്കിലാണ് താരം. സോഷ്യൽ മീഡിയയിലും സജീവമാണ് സബീറ്റ ജോർജ്. പഴയ ലളിതമ്മയുടെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ആളുകൾ ചർച്ചയാക്കിയിരിക്കുന്നത്. അല്പം ക്ലോസ് ആയെടുത്ത ചിത്രത്തിൽ കണ്ണുകളാണ് ആകർഷകം. ഇത് സംബന്ധിച്ച് തന്നെയാണ് ചിത്രത്തിന് സബീറ്റ നൽകിയിരിക്കുന്ന ക്യാപ്‌ഷനും. 'കണ്ണുകളുള്ളപ്പോൾ കൂടുതലൊന്നും വിശദീകരിക്കേണ്ടി വരില്ല' എന്നാണ് പോസ്റ്റിന്റെ ക്യാപ്‌ഷൻ. അത് സത്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നുമുണ്ട്.
ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് 'ഉപ്പും മുളകും' താരം കോട്ടയം രമേശ് ആണ്. സിനിമോമേഖലയിലേക്കും ചുവടുവച്ചിരിക്കുകയാണ് സബീറ്റ.
സന്തോഷം, പ്രണയവിലാസം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ സബീറ്റ ചെയ്തു. 47ാം വയസ്സിലാണ് ചക്കപ്പഴം പരമ്പരയിൽ ജോയിൻ ചെയ്യുന്നത്. ഒരുപാട് പേർ എന്നെ ചീത്ത വിളിച്ചു. ബന്ധുക്കളുൾപ്പെടെ. പെൺകൊച്ചിന് 14 വയസ്സാണ്. അതിനെ അവിടെ ഇട്ടേച്ച് ആക്ടിംഗെന്ന് പറഞ്ഞ് നാട്ടിൽ വരാൻ വല്ല കാര്യവുമുണ്ടോ എന്ന് ചോദിച്ചിരുന്നെന്ന് സബീറ്റ നേരത്തെ പറഞ്ഞിരുന്നു.
തിരിച്ചുവരവിന്‍റെ വഴിയില്‍ രശ്മി; ആരാധകര്‍ക്ക് സമ്മാനിച്ചത് ഗംഭീര ചിത്രങ്ങള്‍.!
ഗർഭകാലം ആസ്വദിച്ച് ബ്ലാക് ആന്‍റ് വൈറ്റ് ഫാമിലി ഫോട്ടോയുമായി ലക്ഷ്മി പ്രമോദ്