മുൻപും ഇതുപോലെ ചില കാരണങ്ങളാൽ ചക്കപ്പഴത്തിൽ നിന്നും സബീറ്റ പിന്മാറിയിരുന്നു. പിന്നീട് വളരെ നാളുകൾക്ക് ശേഷം തിരികെ വരുകയായിരുന്നു. അതുപോലൊരു തിരിച്ചുവരവ് പ്രേക്ഷകർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്.
കൊച്ചി: ഹാസ്യപരമ്പരയായ ചക്കപ്പഴത്തിലൂടെ നിരവധി പുതുമുഖ താരങ്ങളാണ് അണിനിരന്നത്. വളരെ പെട്ടെന്ന് ഇവരെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറി. അക്കൂട്ടത്തിൽ ഒരാളാണ് നടി സബീറ്റ ജോർജ്. പരമ്പരയിൽ ലളിത എന്ന കഥാപത്രത്തെയാണ് സബീറ്റ അവതരിപ്പിച്ചിരുന്നത്. ചക്കപ്പഴത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപ് താരം ചക്കപ്പഴത്തിൽ നിന്ന് പിന്മാറി. സബീറ്റയുടെ അപ്രതീക്ഷിത പിന്മാറ്റം ആരാധകരെയെല്ലാം നിരാശരാക്കി. ചില കാരണങ്ങൾ കൊണ്ട് തനിക്ക് പിന്മാറേണ്ടി വന്നു എന്നായിരുന്നു സോഷ്യൽമീഡിയയിൽ നിരാശ പ്രകടിപ്പിച്ച ആരാധകരോട് സബീറ്റ പറഞ്ഞത്.
മുൻപും ഇതുപോലെ ചില കാരണങ്ങളാൽ ചക്കപ്പഴത്തിൽ നിന്നും സബീറ്റ പിന്മാറിയിരുന്നു. പിന്നീട് വളരെ നാളുകൾക്ക് ശേഷം തിരികെ വരുകയായിരുന്നു. അതുപോലൊരു തിരിച്ചുവരവ് പ്രേക്ഷകർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. പരമ്പരയിൽ നിന്ന് പിന്മാറിയ ശേഷം സബീറ്റ അമേരിക്കയിലേക്ക് പോയി.
സോഷ്യൽമീഡിയയിൽ സജീവമായ താരം അവിടെ നിന്നുള്ള വിശേഷങ്ങളൊക്കെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുമായിരുന്നു. ഇപ്പോഴിതാ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. 'സേഫ് ആയി ഇങ്ങ് തിരിച്ചെത്തി മക്കളെ. സൂപ്പർ ടയേർഡ്, എങ്കിലും നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷം', സബീറ്റ ഇന്ന് രാവിലെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വീട്ടിൽ നിന്നുള്ള ഒരു ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.
അതിനു പിന്നാലെ ചക്കപ്പഴത്തിലേക്ക് ഉണ്ടാകുമോ, നിങ്ങളെ മിസ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് ആരാധകർ. അതിന് സബീറ്റ നൽകിയ മറുപടിയും ശ്രദ്ധനേടുന്നുണ്ട്. നിങ്ങളെ ആ ഐക്കോണിക്ക് കഥാപാത്രത്തിൽ മിസ് ചെയ്യുന്നു എന്നാണ് ഒരാൾ പറഞ്ഞത്.'മോനെ.. അത് പുതിയ ലളിതാമ്മ ആയിരിക്കും' എന്നായിരുന്നു സബീറ്റയുടെ മറുപടി. ചക്കപ്പഴത്തിന് പുറമെ ഒരുപിടി സിനിമകളിലും സബീറ്റ അഭിനയിച്ചിട്ടുണ്ട്. എങ്കിലും ലളിതാമ്മയോടാണ് പ്രേക്ഷകർക്ക് കൂടുതൽ സ്നേഹം.
ബിഗ്ബോസ് വിജയിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; പോര്‍ വിളിയുമായി കടുത്ത ഫാന്‍ ഫൈറ്റ്
സാരിയില്‍ സുന്ദരിയായി 'സുമിത്രയുടെ മകള്‍'; വൈറലായി അമൃതയുടെ ചിത്രങ്ങള്‍
'ബ്യൂട്ടി ക്വീൻ സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?