ഏറ്റവും പ്രതിഫലമുള്ള സീരിയല്‍ നടി; ഭര്‍ത്താവിന്‍റെ ആദ്യ മകള്‍ക്കെതിരെ 50 കോടിയുടെ മനനഷ്ടക്കേസ് നല്‍കി

By Web Team  |  First Published Nov 15, 2024, 4:16 PM IST

നടി രൂപാലി ഗാംഗുലിയുടെ ഭർത്താവിന്റെ മകൾ ഇഷ വർമ്മ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ, രൂപാലി ഇഷയ്‌ക്കെതിരെ 50 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 


മുംബൈ: നടി രൂപാലി ഗാംഗുലിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭര്‍ത്താവിന്‍റെ ആദ്യ മകള്‍ ഇഷ വർമ രംഗത്ത് എത്തിയിരുന്നു. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ 26 കാരിയായ ഇഷ രൂപാലി തന്‍റെ അമ്മയെ മുംബൈയിൽ വച്ച് ശാരീരികമായി ഉപദ്രവിച്ചതായി ആരോപിച്ചു. പിതാവ് അശ്വിന്‍ വര്‍മ്മയ്ക്കെതിരെയും ഇഷ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഇഷയ്ക്കെതിരെ 50 കോടിക്ക് മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ് രൂപാലി ഗാംഗുലി. അതേ സമയം കേസിനെക്കുറിച്ച് ഇഷ പ്രതികരിച്ചിട്ടില്ല. അതേ സമയം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയില്‍ തന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും ഇഷ നന്ദി പറഞ്ഞു. പക്ഷെ കേസിനെക്കുറിച്ച് പ്രതികരിച്ചില്ല. ഇഷ ഇപ്പോള്‍ അമേരിക്കയിലാണ്. 

Latest Videos

undefined

ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരമാണ് രൂപാലി ഗാംഗുലി.നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനുപമ എന്ന പരമ്പരയില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് രുപാലി വാങ്ങിക്കൊണ്ടിരിക്കുന്നത്. എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ് അവരുടെ അക്കൗണ്ടില്‍ എത്തുക. സീരിയലിന്‍റെ പോപ്പുലാരിറ്റി തന്നെ കാരണം. സീരിയലില്‍ അനുപമ എന്ന് വിളിക്കുന്ന അനു ജോഷിയെയാണ് രുപാലി അവതരിപ്പിക്കുന്നത്. സ്റ്റാര്‍ പ്ലസില്‍ 2020 ജൂലൈയില്‍ ആരംഭിച്ച പരമ്പരയാണ് ഇത്. എന്നാല്‍ സീരിയല്‍ ആരംഭിക്കുമ്പോള്‍ ഇത്രയും പ്രതിഫലം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിക്ക് ഉണ്ടായിരുന്നില്ല.

ഇപ്പോൾ 26 വയസ്സുള്ള ഇഷ രൂപാലിയുടെ ഭര്‍ത്താവ്  അശ്വിന്‍ വര്‍മ്മയുടെയും  മുന്‍ഭാര്യ സ്വപ്ന വർമ്മയുടെയും മകളാണ്. ഇപ്പോൾ അമേരിക്കയിലാണ് താമസം. അശ്വിനും സ്വപ്നയും 1997-ൽ വിവാഹിതരായത്. 2008-ൽ വേർപിരിഞ്ഞു. 2013-ൽ അശ്വിൻ രൂപാലി ഗാംഗുലിയെ വിവാഹം കഴിച്ചു. രുദ്രാൻഷ് എന്ന മകൻ ഈ ദമ്പതികള്‍ക്കുണ്ട്. 

"രൂപാലി മുംബൈയിൽ വച്ച് എന്‍റെ അമ്മയെ ആക്രമിച്ചു" അശ്വിൻ ശാരീരികമായും വൈകാരികമായും അധിക്ഷേപിക്കുന്ന ആളാണെന്നും ഇഷ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. "ഞാന്‍ ശരിക്കും തകര്‍ന്ന കാലമായിരുന്നു, ഒരു ഹൈ സ്കൂള്‍ കുട്ടിയായ ഞാന്‍ ശരിക്കും കരഞ്ഞിട്ടുണ്ട്. എന്‍റെ അച്ഛന്‍റെയും അമ്മയുടെയും ജീവിതത്തിലേക്ക് കടന്ന് വന്ന് അത് രൂപാലി തകര്‍ത്തുവെന്നും ഇഷ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.  

ബാംഗ്ലൂരിനോട് ബൈ പറഞ്ഞ് ഗേൾസ് ട്രിപ്പ്; സന്തോഷം പങ്കിട്ട് ഷഫ്നയും ഗ്യാങ്ങും

റെട്രോ ലുക്കില്‍ സാരി ഫോട്ടോ ഷൂട്ടുമായി ബിന്നി സെബാസ്റ്റ്യന്‍

click me!