ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിന്റെയും വിജയ് ആന്റണിയുടെ പുതിയ ചിത്രത്തിന്റെയും ടൈറ്റിൽ 'പരാശക്തി' ആണെന്ന വാർത്തയെ തുടർന്ന് ടൈറ്റിൽ വിവാദത്തിൽ.
ചെന്നൈ: ഒരു ടൈറ്റിലിന്‍റെ പേരില്‍ തമിഴകത്ത് വിവാദം കത്തുകയാണ്. ബുധനാഴ്ചയാണ് ശിവകാർതികേയന്റെ പുതിയ ചിത്രത്തിന്‍റെ ടീസറും ടൈറ്റിലും എത്തിയത്. സുധ കോങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'പരാശക്തിയെന്നാണ്' പേക്. ഡോൺ പിക്ചർസ് നിർമ്മിക്കുന്ന ചിത്രത്തില്‍ രവി മോഹൻ, അഥര്‍വ്വ, ശ്രീലീല എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
തമിഴ് ഭാഷ പ്രക്ഷോഭത്തിന്‍റെ പാശ്ചത്തലത്തിലാണ് ഈ ചിത്രത്തിന്‍റെ കഥയെന്നാണ് വിവരം. ഈ ടൈറ്റില്‍ ട്രെന്‍റിംഗ് ആകുന്നതിനിടെയാണ് ബുധനാഴ്ച വൈകിട്ടോടെ സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടാക്കുന്നത്. സംഗീത സംവിധായകന്‍, നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന വിജയ് ആന്റണി ഒരു പ്രസ് റിലീസ് പുറത്തുവിട്ടു. അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിലും പരാശക്തി എന്ന് തന്നെയാണെന്ന്. വിജയ് ആന്റണി തന്റെ ചിത്രത്തിന്റെ ഒരു പോസ്റ്ററും പുറത്തുവിട്ടു, തമിഴിൽ 'ശക്തി തിരുമഗൻ' എന്നും തെലുങ്കിൽ 'പരാശക്തി' എന്നും ടൈറ്റിൽ ചെയ്തിരിക്കുന്നു.
വിജയ് ആന്റണി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഫസ്റ്റ്ലുക്കിനൊപ്പം ഒരു കത്തും പോസ്റ്റ് ചെയ്തിരുന്നു. അത് സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (എസ്ഐഎഫ്സിസി) പുറത്തിറക്കിയതാണ്. എസ്ഐഎഫ്സിസി കത്തിൽ പറയുന്നത് അവരുടെ റെക്കോർഡ് പ്രകാരം വിജയ് ആന്റണി പിക്ചർസ് ആറ് മാസം മുമ്പ് തെലുങ്കിൽ 'പരാശക്തി' എന്ന ടൈറ്റില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്.
എന്നാല്‍ സുധ കോങ്കരയുടെ പരാശക്തി നിര്‍മ്മാതാക്കളായ ഡോൺ പിക്ചർസ് ഉടന്‍ തന്നെ തിരിച്ചടിച്ചു.
തങ്ങള്‍ക്ക് തമിഴിലും തെലുങ്കിലും 'പരാശക്തി' എന്ന ടൈറ്റിൽ അവർക്ക് അവകാശമുണ്ടെന്ന് വെളിപ്പെടുത്തിയാണ് വിവിധ കത്തുകള്‍ അവര്‍ പോസ്റ്റ് ചെയ്തത്. തമിഴ്, തെലുങ്ക് പ്രൊഡ്യൂസർസ് കൗൺസിൽ യഥാക്രമം പുറത്തിറക്കിയ ഈ കത്തുകളിൽ 'പരാശക്തി' എന്ന ടൈറ്റിൽ അനുവദിച്ചെന്ന് ഡോൺ പിക്ചർസ് പറഞ്ഞു.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ടൈറ്റില്‍ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പ്രതികരണം ഇരുചിത്രങ്ങളുടെയും അണിയറക്കാര്‍ നടത്തിയിട്ടില്ല. അതേ സമയം 1952ല്‍ ഇറങ്ങിയ കള്‍ട്ട് ക്ലാസിക് പരാശക്തിയുടെ നിര്‍മ്മാതാക്കളായ എവിഎം സ്റ്റുഡിയോ സുധ കോങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'പരാശക്തി'ക്ക് ആശംസ നേര്‍ന്ന് രംഗത്ത് എത്തിയിട്ടുണ്ട്.
'ഇത് കുറച്ച് ഓവറല്ലെ': ഹിറ്റടിക്കുന്ന 'സ്കൈ ഫോഴ്സ്' വഴി അരങ്ങേറ്റം കുറിച്ച യുവനടനോട് സോഷ്യല്‍ മീഡിയ
എന്‍റെ സിനിമ യൂട്യൂബില്‍ റിലീസ് ചെയ്താലും സന്തോഷം, കാരണം വിശദീകരിച്ച് ആമീര്‍ ഖാന്‍റെ മകന്‍ ജുനൈദ്