അതേ സമയം റോബോ ശങ്കറിന്‍റെ വീട്ടില്‍ നിന്നും വനം വകുപ്പ് പിടിച്ചെടുത്ത തത്തകളെ ചെന്നൈയിലെ ഗിണ്ടി സൂവിലേക്ക് അയച്ചു.
ചെന്നൈ: വീട്ടില്‍ അപൂര്‍വയിനം തത്തയെ വളര്‍ത്തിയ തമിഴ് ഹാസ്യ നടന്‍ റോബോ ശങ്കറിന് വന്‍ തുക പിഴ. തമിഴ്നാട് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയാണ് താരത്തിന് അഞ്ച് ലക്ഷം പിഴ ചുമത്തിയത്. ഇദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലില്‍ അടുത്തിടെ ശങ്കര്‍ തന്‍റെ വീടും ചുറ്റുപാടും ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്ന ഹോം ടൂര്‍ വീഡിയോ നല്‍കിയിരുന്നു. ഇതില്‍ വീട്ടില്‍ തത്തകളെ വളര്‍ത്തുന്ന കാര്യം പറഞ്ഞതും, അവയെ കാണിച്ചതുമാണ് താരത്തിന് പണിയായത്.
ഇത് ശ്രദ്ധിച്ച ചിലര്‍ രണ്ട് അലക്സാന്‍ഡ്രൈന്‍ തത്തകളാണ് ഇതെന്ന് തിരിച്ചറിഞ്ഞ് താരത്തിനെതിരെ ഡബ്യൂഎല്‍സിബിയില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ റോബോ ശങ്കറിന്‍റെ ചെന്നൈ വല്‍സരവക്കത്തുള്ള വീട്ടില്‍ വനം വകുപ്പ് പരിശോധന നടത്തി. തത്തകളെയും ഇവയെ വളര്‍ത്തിയ കൂടുകളും വനം വകുപ്പ് പിടിച്ചെടുത്തു. അതേ സമയം റോബോ ശങ്കറും കുടുംബവും ഈ സമയത്ത് വീട്ടില്‍ ഇല്ലായിരുന്നു. ഇവര്‍ ശ്രീലങ്കയിലാണ് ഉള്ളത് എന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
undefined
അതേ സമയം വീട്ടില്‍ നിന്നും വനം വകുപ്പ് പിടിച്ചെടുത്ത തത്തകളെ ചെന്നൈയിലെ ഗിണ്ടി സൂവിലേക്ക് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കും എന്നാണ് വനം വകുപ്പ് പറയുന്നത്. പിടിച്ചെടുത്ത പക്ഷികള്‍ സംരക്ഷണ വിഭാഗത്തില്‍ പെടുന്നതാണെന്നും, പുതിയ വന്യജീവി സംരക്ഷണ ഭേദഗതി പ്രകാരം ഇവയെ നിയമവിരുദ്ധമായി വീട്ടില്‍ വളര്‍ത്തിയാല്‍ അഞ്ച് ലക്ഷം വരെ പിഴ ലഭിക്കുമെന്നുമാണ തമിഴ്നാട് വനം വന്യജീവി വകുപ്പ് പറയുന്നത്. ശ്രീലങ്കയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ റോബോ ശങ്കറിനോട് കൂടുതല്‍ വിശദീകരണം തേടുമെന്ന് വനംവകുപ്പ് പറയുന്നത്.
അതേ സമയം തന്‍റെ മകള്‍ ഇന്ദ്രജ വിജയ് നായകനായ ബിഗില്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇതിന് സമ്മാനമായി ഒരു സുഹൃത്ത് സമ്മാനിച്ചതാണ് ഈ തത്തകളെ എന്നാണ് റോബോ ശങ്കര്‍ പറയുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. ബിഗില്‍, എയ്ഞ്ചല്‍ എന്നീ പേരുകള്‍ നല്‍കിയാണ് തത്തകളെ റോബോ ശങ്കറും കുടുംബവും വളര്‍ത്തിയിരുന്നത്.
'മനസിന്റെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്', ഫോട്ടോ പങ്കുവെച്ച് സഞ്‍ജയ് ദത്ത്
"ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്" ഭാര്യയുടെ വ്ളോഗില്‍ കൃഷ്ണകുമാര്‍