വിമർശനങ്ങളെ സൈഡാക്കി റോബിൻ; ശ്രീലങ്കയിലേക്ക് പറന്ന് ബി​ഗ് ബോസ് താരം

By Web Team  |  First Published Mar 22, 2023, 3:50 PM IST

ഇരുപത്താറോളം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള മോഹന അമ്മയെ എയർപോർട്ടിൽ വച്ച് കണ്ടതിന്റെ വീഡിയോയും റോബിൻ പങ്കുവെച്ചിട്ടുണ്ട്.


ബി​ഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി ഏറെ ജനപ്രീതി നേടിയ ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ പകുതിയിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും, വൻ ഫാൻ ബേസ് ആണ് റോബിൻ സ്വന്തമാക്കിയത്. ഷോയിൽ നിന്നും പുറത്തുവന്ന ശേഷം തന്റെ കൊച്ചു വലിയ സ്വപ്നങ്ങൾ ഓരോന്നായി സ്വന്തമാക്കുന്ന റോബിന് പക്ഷേ സമീപകാലത്ത് വൻ  വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ഉ​ദ്ഘാടന വേദികളിലും മറ്റും അലറികൂവി സംസാരിക്കുന്നതിന്റെ പേരിലാണ് വിമർശനങ്ങൾ ഏറെയും. റോബിനെ അനുകൂലിച്ചവരിൽ ചിലരും വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ബഹളങ്ങൾക്കിടയിൽ ശ്രീലങ്കയിലേക്ക് പറന്നിരിക്കുകയാണ് റോബിൻ. 

റോബിൻ തന്നെയാണ് കൊച്ചി വിമാനത്താവളത്തിൽ വിമാനം കയറാനെത്തിയ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയിയൽ പങ്കുവെച്ചത്. ഒപ്പം ശ്രീലങ്കൻ വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള വീഡിയോയും റോബിൻ പങ്കുവച്ചിട്ടുണ്ട്. ശ്രീലങ്കൻ എയർപോർട്ട് അതോറിറ്റികൾക്കും ടൂറിസം വകുപ്പിനും റോബിൻ നന്ദി അറിയിച്ചിട്ടുണ്ട്. 

അതോടൊപ്പം ഇരുപത്താറോളം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള മോഹന അമ്മയെ എയർപോർട്ടിൽ വച്ച് കണ്ടതിന്റെ വീഡിയോയും റോബിൻ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രം​ഗത്തെത്തുന്നത്. ഇതിൽ റോബിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. നാടുവിടുകയാണോ എന്നാണ് ചിലർ ചോദിക്കുന്നത്. 

'ഡീഗ്രഡിങ്ങിന് ഇടയിലും നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേര് ഉണ്ടെന്ന് മനസിലായില്ലേ തളരാതെ മുൻപോട്ട് പോകുക,സമാധാനത്തോടും സന്തോഷത്തോടും കൂടി enjoy ചെയ്തോളൂ ഞങ്ങളുടെ പ്രാർത്ഥന മോനേ! നീന്റെ ഒപ്പം ഉണ്ടായിരിക്കും, ഞങ്ങളുടെ ഡോക്ടർ പോയി അടിച്ചു പൊളിച്ചിട്ടു വാന്നേ', എന്നിങ്ങനെ പോകുന്നു ചില കമന്റുകൾ. 

'ഭാര്‍​​​​​ഗ്ഗവീനിലയ'ത്തിലേക്ക് സ്വാ​ഗതം; ടൊവിനോയുടെ 'നീലവെളിച്ചം' റിലീസ് പ്രഖ്യാപിച്ചു

അതേസമയം, റോബിന്‍ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങളുമായി എത്തിയ സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാടിനെതിരെ ആരതി പൊടി കേസ് കൊടുത്തിട്ടുണ്ട്. ശാലു പേയാട് തന്‍റെ ക്ഷമയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നും ഇനി എല്ലാം നിയമത്തിന്‍റെ വഴിക്ക് നീങ്ങുമെന്നും പരാതിയുടെ ചിത്രത്തിനൊപ്പം ആരതി പൊടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

click me!