രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അടുത്തിടെ റോബിന്‍ പറഞ്ഞിരുന്നു.
ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധകൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് ഓരോ ദിവസവും ചര്‍ച്ചയായി കൊണ്ടിരുന്നത്. ഒടുവില്‍ ആരാധകര്‍ കാത്തിരുന്നത് പോലെ റോബിനും പ്രതിശ്രുത വധു ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയവും നടന്നു. കഴിഞ്ഞ ദിവസം നടന്ന നിശ്ചയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ നിശ്ചയ ദിവസം റോബിനും ആരതിയും പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്.
തനിക്ക് ആരതിയെ ആദ്യം കണ്ടപ്പോൾ തന്നെ ഒരിഷ്ടം തോന്നിയിരുന്നുവെന്നും അന്നേ നോട്ടമിട്ടിരുന്നു എന്നും റോബിൻ പറയുന്നു. ബിഹൈന്റ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്‍റെ പ്രതികരണം. വിവാഹ നിശ്ചയത്തിന് കൈയിൽ മോതിരം ഇടുമ്പോൾ എന്തായിരിക്കും മനസ്സിൽ എന്ന് ആരതി ചോദിച്ചപ്പോൾ മിഷൻ കമ്പ്ലീറ്റട് എന്നായിരിക്കുമെന്ന് തനിക്ക് മറുപടി തന്നതായി ആരതിയും പറയുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും ആശംസകളും ഇരുവരും അഭ്യർത്ഥിക്കുന്നുമുണ്ട്. നിശ്ചയത്തിന് ആരതി ധരിച്ച ലഹങ്ക ഏറെ ശ്രദ്ധനേടിയിരുന്നു. നാല് ദിവസം കൊണ്ട് ഉറക്കമിളച്ചിരുന്നു ആരതി തന്നെയാണ് ഇത് ഡിസൈൻ ചെയ്തത്.
ബിഗ് ബോസിന് ശേഷമാണ് ആരാതി പൊടിയെ റോബിന്‍ കാണുന്നതും ഇഷ്ടത്തിലാകുന്നതും. ഒരു പൊതുവേദിയില്‍ വച്ച് ആരതിയാണ് തന്‍റെ പ്രണയിനി എന്നും ഈ വര്‍ഷം വിവാഹം ഉണ്ടാകുമെന്നും റോബിന്‍ അറിയിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
'ബിഗ് ബോസിലേക്ക് വിളിച്ചാൽ വീണ്ടും പോകും'; അത് മറ്റൊരു അനുഭവമെന്ന് അമൃത സുരേഷ്
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അടുത്തിടെ റോബിന്‍ പറഞ്ഞിരുന്നു. രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് താൽപര്യമെന്നും പല പാർട്ടിക്കാരും തന്നെ സമീപിച്ചിരുന്നുവെന്നും റോബിൻ പറഞ്ഞിരുന്നു. തന്റെ അടുത്തഘട്ടം സിനിമ ചെയ്യുക എന്നതാണെന്നും ഇപ്പോൾ കുടുംബത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നതെന്നും റോബിൻ പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ ആകും സിനിമയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും താരം പറഞ്ഞു.