'എന്റെ വീഴ്ചകൾ എന്റെ പ്രചോദനമാണ് '; വീഡിയോയുമായി റോബിൻ രാധാകൃഷ്ണൻ

By Web Team  |  First Published Jan 4, 2023, 7:52 PM IST

ഒരു ലക്ഷത്തിലധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റിയെന്ന റെക്കോർ‌ഡ് റോബിന് ലഭിച്ചിരുന്നു.


ലയാളം ബി​ഗ് ബോസ് സീസൺ നാലിലെ ജനപ്രീതി നേടിയ മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ പകുതിയിൽ വച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നുവെങ്കിലും ബി​ബി 4ൽ മറ്റാർക്കും ലഭിക്കാത്ത ഫാൻ ബേസ് സ്വന്തമാക്കാൻ റോബിന് സാധിച്ചിരുന്നു. കേരളക്കരയിൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസുള്ള ടെലിവിഷൻ റിയാലിറ്റി ഷേ താരം എന്ന ഖ്യാതിയും റോബിന് സ്വന്തമാണ്. ഷോ അവസാനിച്ച ശേഷം തന്റെ കൊച്ചു വലിയ സ്വപ്നങ്ങള് ഓരോന്നായി നിറവേറ്റുകയാണ്. ഇപ്പോഴിതാ റോബിൻ പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

കാറിൽ നിന്നും താരം ഇറങ്ങുന്നതോടെ തുടങ്ങുന്ന വീഡിയോ അറബി വേഷത്തിൽ നിൽക്കുന്ന റോബിനെ കാണിച്ചാണ് അവസാനിക്കുന്നത്. 'എന്റെ വീഴ്ചകൾ എന്റെ പ്രചോദനമാണ്' എന്നാണ് വീഡിയോയ്ക്ക് റോബിൻ നൽകിയിരിക്കുന്ന ക്യാപ്ഷൻ. വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴി‍ഞ്ഞു. 

Latest Videos

'സ്വപ്നങ്ങൾ പിന്തുടരാൻ നിങ്ങൾക്ക് ധൈര്യമുണ്ടെന്ന് വീണ്ടും തെളിയിക്കുന്നു, ഒരിക്കലും കൈവിടാത്ത മനോഭാവമാണ് നിങ്ങളുടെ വിജയത്തിന്റെ ഘടകങ്ങളിലൊന്ന്, നിങ്ങളാണ് ഞങ്ങളുടെ പ്രചോദനം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, ഒരു ലക്ഷത്തിലധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റിയെന്ന റെക്കോർ‌ഡ് റോബിന് ലഭിച്ചിരുന്നു. 'ദുബൈയിലെ ഐൻ‌സ്റ്റൈൻ വേൾഡ് റെക്കോർഡ്‌സ് എൽ‌എൽ‌സിയിൽ നിന്ന് അംഗീകാരം നേടുന്നത് എനിക്ക് അഭിമാനമാണ്. ഏഴ് മാസത്തിനുള്ളിൽ ഒരു ലക്ഷത്തില്‍ അധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡാണ് എനിക്ക് ലഭിച്ചത്. ഈ റെക്കോർഡ് 2023 ജനുവരി 1ന് ദുബായിലെ ഐൻസ്റ്റീൻ വേൾഡ് റെക്കോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീണാലും ഞാൻ എഴുന്നേൽക്കും... പരാജയപ്പെട്ടാലും ഞാൻ വീണ്ടും ശ്രമിക്കും' എന്നാണ് സന്തോഷം പങ്കുവച്ച് റോബിൻ കുറിച്ചത്.

തിയറ്ററിൽ അടിപതറി 'പ്രിൻസ്'; വിതരണക്കാർക്ക് നഷ്ടപരിഹാരവുമായി ശിവകാര്‍ത്തികേയന്‍

നിലവിൽ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് റോബിൻ. മോഡലും നടിയുമായ ആരതി പൊടിയുമായുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അറിയിച്ചിരുന്നു. അടുത്തിടെ തനിക്ക് ബോൺ ട്യൂമർ ഉണ്ടെന്ന് റോബിൻ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ട് വർഷമായി ട്യൂമർ ഉണ്ടെന്നും അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളൂവെന്നും റോബിൻ പറഞ്ഞു. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ സർജറി ചെയ്യേണ്ടി വരുമെന്നും റോബിൻ അറിയിച്ചിരുന്നു.  സിനിമ അരങ്ങേറ്റത്തിനും തയ്യാറെടുക്കുക ആണ് റോബിന്‍ ഇപ്പോൾ. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമയിൽ എത്തുന്നത്.

click me!