എത്രയൊക്കെ തളർത്താൻ ശ്രമിച്ചാലും താൻ ഉയർന്ന് വരുക തന്നെ ചെയ്യുമെന്നും റോബിൻ പറയുന്നു.
മലയാളം ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ പകുതിയിൽ വച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നെങ്കിലും നിരവധി ആരാധകരാണ് റോബിനുള്ളത്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും റോബിന് നേരിടേണ്ടി വരുന്നുണ്ട്. ഇവ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആകാറുമുണ്ട്. തന്റെ ബിഎംഡബ്യു കാറിന്റെ സിസി അടച്ചിട്ടില്ല എന്നതാണ് ഇവയിൽ ഏറ്റവും ഒടുവിലത്തേത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റോബിൻ ഇപ്പോൾ.
പലരും പറയുന്നുണ്ട് എന്റെ ബിഎംഡബ്യുവിന്റെ മൂന്ന് മാസത്തെ സിസി അടച്ചിട്ടില്ല എന്ന്. അത് താൻ കൃത്യമായിതന്നെ അടച്ചിട്ടുണ്ടെന്ന് പറഞ്ഞ റോബിൻ അതിനുള്ള തെളിവുകളും മീഡിയയ്ക്ക് മുന്നിൽ കാണിക്കുന്നുണ്ട്. 'എനിക്ക് ലാന്റ്റോവർ ഉണ്ടെനിക്ക്. റെഡി ക്യാഷ് കൊടുത്ത് വാങ്ങിയത്. അടുത്തൊരു വണ്ടി ഓൺ ദ വേയാ. പോർഷെ പനമേര', എന്നും റോബിൻ പറയുന്നു. തനിക്ക് എതിരെ ഓരോ ആരോപണങ്ങളുമായി വരുന്നവർ അത് കയ്യിൽ വച്ചാൽ മതി. എത്രയൊക്കെ തളർത്താൻ ശ്രമിച്ചാലും താൻ ഉയർന്ന് വരുക തന്നെ ചെയ്യുമെന്നും റോബിൻ പറയുന്നു.
'ഏറ്റവും വിനീതനായ സൂപ്പർ താരം': മനോജ് കെ ജയന് ജന്മദിനാശംസയുമായി ഉണ്ണി മുകുന്ദൻ
അതേസമയം, റോബിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. 'രാവണയുദ്ധം' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നതും റോബിന്‍ തന്നെയാണ്. കയ്യിൽ ചോരയുമായി കൂപ്പ് കയ്യോടെ നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്‍റെ കാസ്റ്റിംഗ് കോള്‍ ആരംഭിക്കുന്നുവെന്നും പുതുമുഖങ്ങള്‍ക്ക് ആണ് പ്രധാന്യം നല്‍കുകയെന്നും റോബിന്‍ അറിയിച്ചിട്ടുണ്ട്.