ജീവിതത്തിലെ ഏറ്റവും വലിയ നിറവുകളിൽ ഒന്ന്; അധ്യാപികയെ കണ്ട സന്തോഷത്തിൽ മാത്തുക്കുട്ടി

By Web Desk  |  First Published Dec 28, 2024, 5:36 PM IST

കുടുംബ വിശേഷങ്ങളും മാത്തുക്കുട്ടി സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്.


സിനിമയിലും ടെലിവിഷനിലുമൊക്കെയായി സജീവമാണ് മാത്തുക്കുട്ടി. വ്യത്യസ്തമായ അവതരണ ശൈലിയാണ് മാത്തുക്കുട്ടിയുടേത്. റേഡിയോയില്‍ നിന്നും ടെലിവിഷനിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയെന്ന സ്വപ്‌നവും അദ്ദേഹം നിറവേറ്റിയിരുന്നു. കുടുംബ വിശേഷങ്ങളും മാത്തുക്കുട്ടി സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. അടുത്തിടെയായിരുന്നു മകന്‍ ജനിച്ചത്. മകന്റെ വിശേഷങ്ങളായിരുന്നു ഒടുവിലായി പങ്കുവെച്ചത്.

തന്റെ അധ്യാപിക കാണാന്‍ വന്നതും, മകനെ കൊഞ്ചിച്ചതിനെക്കുറിച്ചുമായിരുന്നു കുറിപ്പ്. വിദ്യാര്‍ത്ഥിയുടെ പോസ്റ്റിന് താഴെയായി അധ്യാപികയും സ്‌നേഹം അറിയിച്ചെത്തിയിരുന്നു. ഇരുവരുടേയും വാക്കുകൾ ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. 

Latest Videos

undefined

“കഴിഞ്ഞ ദിവസം നാട്ടിലെ പള്ളിയിൽ പ്രസംഗിക്കാൻ മ്യൂസ് മേരി ടീച്ചർ വന്നിരുന്നു. ലേറ്റായി ക്ലാസ്സിൽ വന്ന് കയറുന്ന ആ പഴയ സ്റ്റുഡന്റിന്റെ സ്വഭാവത്തിന് കാലങ്ങൾക്കിപ്പുറത്തും വലിയ മാറ്റങ്ങൾ ഇല്ലാതിരുന്നിട്ടും പരിഭവങ്ങളില്ലാതെ വന്ന് കെട്ടിപ്പിടിച്ചു. “നിന്റെ മോനെവിടെ” എന്ന് ചോദിച്ച് അവനെയും കൊണ്ട് ഒരു മുത്തശ്ശിയെ പോലെ പള്ളിക്കകത്തേക്ക് കയറിപ്പോയി.അൾത്താരക്ക് മുന്നിൽ നിന്ന് ആവർത്തിച്ച് ചൊല്ലുന്ന പ്രാർഥന പോലെ തെരുതെരെ അവനെ ചുംബിച്ചു. നമ്മുടെ സന്തോഷത്തിന്റെ ഒക്കെ താക്കോൽ ഇപ്പോഴും കരുതലോടെ ഇങ്ങനെ ഒക്കെ ചില മനുഷ്യരുടെ കയ്യിൽ തന്നെയാണ്. നന്ദിയുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ നിറവുകളിൽ ഒന്ന് “ഗുരുത്വമുള്ളവൻ” എന്ന തോന്നലാണെന്ന് വീണ്ടും വീണ്ടും ഇങ്ങനെ ഉറപ്പിച്ച് കൊണ്ടേയിരിക്കുന്നത്“, എന്നായിരുന്നു മാത്തുക്കുട്ടി കുറിച്ചത്.

ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഇന്‍ഫ്‌ളുവന്‍സർ; ഓർമാക്സ് ലിസ്റ്റിലെ ഏക മലയാളി പേളി മാണി

“അരുൺ മാത്യു എന്ന എന്റെ ആ സ്റ്റുഡന്റ് ഇന്നും ക്ലാസ്സ്‌മുറിയിൽ ഉണ്ടെന്നു തോന്നി. അവനെയും അമ്മയെയും ഒക്കെ കണ്ടപ്പോൾ. ഒപ്പം അവന്റെ പ്രിയ കൂട്ടുകാരിയും ഈ കുഞ്ഞു കുസൃതിയും. ഒരു വഴക്കുമില്ലാതെ എന്റെ കൈയിൽ അവനങ്ങനെ ചിരിച്ചു കൊണ്ട്. കുഞ്ഞിനെ കൈയിലെടുത്തപ്പോൾ ഒരു മുത്തശ്ശിയുടെ ആനന്ദം. നേഥാൻ മോൻ. ഇവനു വേണ്ടിയാണ് ഞാൻ ആ പള്ളിയിൽ പോയതു തന്നെ“, എന്നായിരുന്നു ടീച്ചറുടെ കമന്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി സ്നേഹം അറിയിച്ചെത്തിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!