കണ്ണുകൾ കള്ളം പറയിലല്ലെന്നാണ് ഋതുമന്ത്ര പറയുന്നത്. കണ്ണുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നതും. ട്രഡിഷണൽ വേഷത്തിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
കൊച്ചി: ബിഗ്‌ബോസ് മലയാളം സീസൺ 3 ലൂടെ മലയാളികൾക്ക് ലഭിച്ച താരമാണ് ഋതുമന്ത്ര. മോഡലിംഗിൽ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്കിടയിൽ സജീവമാണ്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കണ്ണുകൾ കള്ളം പറയിലല്ലെന്നാണ് ഋതുമന്ത്ര പറയുന്നത്. കണ്ണുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നതും. ട്രഡിഷണൽ വേഷത്തിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഐസ് ഡോൻറ് ലൈ എന്നൊരു മ്യൂസിക്കും ചിത്രങ്ങൾക്കൊപ്പം ചേർത്തിട്ടുണ്ട്. ആ കണ്ണുകൾക്ക് എന്തും ചെയ്യാൻ കഴിയും എന്നാണ് ഋതുമന്ത്ര ഫാൻസ് ക്ലബും മറ്റ് ആരാധകരും കമൻറ് ചെയ്യുന്നത്.
undefined
കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം ഋതു പങ്കെടുത്ത പറയാം നേടാം എന്ന ഷോയിൽ തന്‍റെ റിലേഷൻഷിപ്പുകളെ കുറിച്ചും അത് പിരിയാൻ ഉണ്ടായ കാരണങ്ങളെ കുറിച്ചും സംസാരിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. "ഇപ്പോൾ എനിക്ക് പ്രണയം ഒന്നും ഇല്ല. മുൻപ് എനിക്ക് കുറച്ച് റിലേഷൻഷിപ്പുകൾ ഉണ്ടായിരുന്നു. ഒരെണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. ഓരോ കാലഘട്ടത്തിൽ നമുക്ക് യോജിച്ചത് എന്ന് കരുതി സംഭവിച്ചു പോയതാണ് അതൊക്കെ." എന്നാണ് താരം പറയുന്നത്.
ഇപ്പോൾ റിലേഷൻഷിപ്പുകളിലേക്ക് പോകാതെ കരിയറിൽ ഫോക്കസ് ചെയ്യുകയാണ്. ഇനി ഒരാൾ വന്നാൽ മനസിലാക്കി വരണം. ഇനി അധികം സമയം ഇല്ല, ഒരു പരീക്ഷണവും ജീവിതത്തിൽ നടത്താനുള്ള സമയം ഇനിയെന്റെ മുന്നിലില്ല. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ നമ്മൾ കരിയർ നോക്കണം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ജോലി എന്നിവ വേണം. അത് കഴിഞ്ഞ് ഇഷ്ടമുള്ള ഒരാൾ വന്നാൽ കല്യാണം കഴിക്കണം. ഇല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്. അമ്മ ഒരു സിംഗിൾ പേരന്റ് ആണ് എന്നും താരം പറയുന്നു.
സുന്ദരി പ്രേതങ്ങള്‍ തമിഴ് സിനിമയ്ക്ക് പ്രാണവായു നല്‍കുന്നു; അറണ്‍മണൈ 4ന് ഒരാഴ്ചയില്‍ വന്‍ കളക്ഷന്‍
കന്നഡ നടി ജ്യോതി റായിയുടെ സ്വകാര്യ വീഡിയോ ചോർന്നു; രോഷാകുലരായി ആരാധകർ, വിവാദം