. ഇനി പോകാനുള്ളവരോട് പറയാനുള്ളത് അതൊരു ഗെയിം ആണെന്നത് നൂറ് ദിവസും ഓര്‍ത്തിരിക്കുക. കൂടെയുള്ളവര്‍ എതിരാളികളാണ്.
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ താരമായിരുന്നു റെനീഷ റഹ്‌മാന്‍. വിന്നറാകാന്‍ സാധിച്ചില്ലെങ്കിലും തന്റെ ഗെയിമിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ റെനീഷയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ പുതിയ സീസണിലേക്ക് പോകുന്നവര്‍ക്കായി ചില ടിപ്പുകള്‍ നല്‍കിയിരിക്കുകയാണ് റെനീഷ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റെനീഷ മനസ് തുറന്നത്.
പ്രത്യേകിച്ച് പ്ലാനിംഗുകളൊന്നും വേണ്ട. പ്ലാന്‍ ചെയ്യുന്നതൊന്നും നടക്കില്ല. നമ്മള്‍ വിചാരിക്കുന്നത് ഒന്നുമാകില്ല അകത്ത് നടക്കുക. നമ്മള്‍ ഒരു ഗെയിമിന് വന്നതാണ്, ഇതൊരു പോരാട്ടം തന്നെയാണ്. കൂടെയുള്ളവര്‍ എതിരാളികളാണ്. മുന്നോട്ട് പോകാന്‍ ഇവരെ തന്നെയാണ് പുറത്താക്കേണ്ടതും. അതൊരു ഗെയിം ആണെന്നത് മനസില്‍ വെക്കുക. ശ്രദ്ധ മാറിപ്പോവാതിരിക്കണമെന്നാണ് റെനീഷ പറയുന്നത്.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ റനെീഷയെ ബിഗ് ബോസില്‍ കാണാതായി. റെനീഷ ബിഗ് ബോസ് വീട്ടിലുണ്ടോ എന്ന് പോലും സംശയമായിരുന്നു. അതിന്റെ പ്രധാന കാരണം സൗഹൃദമായിരുന്നുവെന്ന് പലരും പറഞ്ഞിരുന്നുവെന്നും റെനീഷ ചൂണ്ടിക്കാണിക്കുന്നു. കുറേപ്പേര്‍ക്ക് അത് തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യം കാണണം.
പക്ഷെ ഞാന്‍ സൗഹൃദത്തിന് വലിയ മൂല്യം കല്‍പ്പിക്കുന്ന ആളാണ്. സൗഹൃദം നന്നായി കൊണ്ടു നടക്കുന്ന ആളാണ്. കുറേ ദിവസം ഗെയിം ഗെയിം എന്ന് പറഞ്ഞ് നടക്കും. അത് കഴിഞ്ഞ് നമ്മള്‍ നമ്മളാകും. അപ്പോള്‍ ചിലതിന് വാല്യു കൊടുക്കും, ചിലത് മറന്നു പോകും. അങ്ങനെ വരുമ്പോള്‍ ഞാന്‍ എവിടെയൊക്കെയോ ഗെയിം ആണെന്നത് മറന്നു പോയിട്ടുണ്ടെന്നാണ് പലരും പറഞ്ഞതെന്നും റെനീഷ പറയുന്നു. ഇനി പോകാനുള്ളവരോട് പറയാനുള്ളത് അതൊരു ഗെയിം ആണെന്നത് നൂറ് ദിവസും ഓര്‍ത്തിരിക്കുക. കൂടെയുള്ളവര്‍ എതിരാളികളാണ്. നല്ല വ്യക്തികളെ കണ്ടാല്‍ പുറത്തിറങ്ങിയ ശേഷം ആ സൗഹൃദം മുന്നോട്ട് കൊണ്ടു പോവുക. അതിനകത്ത് പക്ഷെ ഗെയിം ഗെയിം ആയി കാണുക എന്നാണ് റെനീഷ പറയുന്നു.
'സീരിയലില്‍ നിന്നോ, അയ്യേ എന്നാണ് പലരുടെയും ഭാവം', തുറന്ന് പറഞ്ഞ് സുചിത്ര നായർ
'സലാറിന് ലഭിച്ച പ്രതികരണം ഞെട്ടിച്ചു' : സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പ്രഭാസ്; കാരണം ഇതാണ്.!