28 വയസുകാരിയായ സോഫിയ ഗെയിം ഓഫ് ത്രോണ്‍സ് എന്ന വിഖ്യാത സീരിസിലൂടെയാണ് പ്രശസ്തയായത്. തുടര്‍ന്ന് ഹോളിവുഡ് ചിത്രങ്ങളിലും സാന്നിധ്യമായി. 19മത്തെ വയസിലാണ് ജോ ജോനാസും സോഫിയയും പ്രണയത്തിലാകുന്നത്. 2017-ൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.
ലോസ് ഏഞ്ചൽസ്: നാല് വർഷത്തെ ദമ്പത്യത്തിന് ശേഷം ജോനാസ് സഹോദരന്മാരിലെ ജോ ജോനാസും നടി സോഫിയ ടർണറും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുന്നത്. ജോ ജോനാസ് വിവാഹ മോചനം സംബന്ധിച്ച നിയമ നടപടികള്‍ സംബന്ധിച്ച് ലോസ് ഏഞ്ചൽസിലെ അഭിഭാഷകരിൽ നിന്ന് ഉപദേശം തേടിയെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ ഇരുവരും ഒന്നിച്ച് സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ പിരിയുകയാണെന്ന് പറഞ്ഞ് കുറിപ്പിട്ടു ഇതോടെ ഇത് സ്ഥിരീകരിക്കപ്പെട്ടു.
രണ്ടുപേരുടെയും താല്‍പ്പര്യത്തിലാണ് പിരിയുന്നതെന്നും. സ്വകാര്യതയെ കരുതി മറ്റ് അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ജോ ജോനാസും സോഫിയ ടർണറും പറഞ്ഞിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഇടയില്‍ പിരിയാന്‍ കാരണമെന്താണെന്ന് സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സോഫിയുമായുള്ള ജോനാസ് ബ്രദേഴ്സിലെ രണ്ടാമത്തെയാളുടെ ബന്ധത്തില്‍ അടുത്തകാലത്ത് തന്നെ വളരെ വിള്ളലുകള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
28 വയസുകാരിയായ സോഫിയ ഗെയിം ഓഫ് ത്രോണ്‍സ് എന്ന വിഖ്യാത സീരിസിലൂടെയാണ് പ്രശസ്തയായത്. തുടര്‍ന്ന് ഹോളിവുഡ് ചിത്രങ്ങളിലും സാന്നിധ്യമായി. 19മത്തെ വയസിലാണ് ജോ ജോനാസും സോഫിയയും പ്രണയത്തിലാകുന്നത്. 2017-ൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. 2019-ൽ ലാസ് വെഗാസില്‍ വളരെ ആര്‍ഭാഢമായാണ് ഇവരുടെ വിവാഹം നടന്നത്. മൂന്നും ഒന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.
വളരെ സോഷ്യലായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് സോഫിയ. ഇത്തരത്തില്‍ പാര്‍ട്ടികളില്‍ വച്ച് കണ്ടാണ് ജോയും സോഫിയയും പ്രണയത്തിലാകുന്നത്. എന്നാല്‍ അടുത്തകാലത്തായി തന്‍റെ കണ്‍സേര്‍ട്ടുകള്‍ക്ക് അപ്പുറം സോഷ്യല്‍ ലൈഫ് കുറച്ച് ഹോം മാനായി നില്‍ക്കാനുള്ള നിലപാടാണ് ജോ എടുക്കുന്നത്. പ്രത്യേകിച്ച് കുട്ടികള്‍ ആയതിന് ശേഷം. പക്ഷെ ഇതുമായി പൊരുത്തപ്പെടാന്‍ സോഫിയയ്ക്ക് സാധിക്കുന്നില്ല. 28 വയസുകാരിയായ സോഫിയ കൂടുതല്‍ സമയം സോഷ്യലായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇതോടെ ഇരുവര്‍ക്കും ഇടയില്‍ അസ്വരസ്യം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് പുറമേ മൂന്നാമത്തെ കുട്ടിക്കായി ജോ സോഫിയയെ സമ്മര്‍ദ്ദം ചെലുത്തിയെന്നും അതാണ് പെട്ടെന്ന് വിവാഹമോചന തീരുമാനത്തിലേക്ക് എത്തിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം അനിയന്‍ നിക്കിന്‍റെയും പ്രിയങ്കയുടെയും കുടുംബ ജീവിതം ചൂണ്ടികാട്ടി ജോ പലപ്പോഴും താരതമ്യം നടത്തുന്നത് സോഫിയയെ ചൊടിപ്പിച്ചെന്നും ടിഎംഇസഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേ സമയം നേരിട്ടല്ലാതെ ഇത്തരത്തില്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് എത്തുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് ജോ ജോനാസും രംഗത്ത് എത്തിയിട്ടുണ്ട്. ലോസ് ഏഞ്ചൽസിലെ ഡോഡ്ഗര്‍ സ്റ്റേഡിയത്തില്‍ നടന്ന സംഗീത നിശയിലാണ് ജോ പ്രതികരിച്ചത്. "ഇത് വളരെ കഠിനമേറിയ ഒരാഴ്ചയായിരുന്നു. ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. എന്‍റെ നാവില്‍ നിന്ന് അല്ലാതെ കേള്‍ക്കുന്നതൊന്നും നിങ്ങള്‍ വിശ്വസിക്കരുത്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഞാനും എന്‍റെ കുടുംബവും നിങ്ങളെ സ്നേഹിക്കുന്നു" -ജോ ജോനാസ് പറഞ്ഞു.
സണ്ണി വെയ്‌നും ലുക്മാനും തമ്മിലുള്ള തല്ല്, വൈറലായ വീഡിയോ വെറുതെയല്ല; കാരണം പുറത്ത്.!
ഗ്ലാമര്‍ താരം കിരണ്‍ ബിഗ്ബോസ് തെലുങ്കില്‍ നിന്നും പുറത്ത്; വിനയായത് 'സംസാര ഭാഷ'.!