പുതിയ വീട്ടില്‍ കുറച്ച് ദിവസം താമസിച്ചതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ താരദമ്പതികള്‍ പങ്കുവയ്ക്കുന്നത്.
കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ പരിചിതരായിട്ടുള്ള ദമ്പതിമാരാണ് മൃദുലയും യുവയും. സീരിയലുകളിലൂടെ മാത്രമല്ല, ഇപ്പോള്‍ യൂട്യൂബിലൂടെയും ഇവരെ പ്രേക്ഷകര്‍ സ്ഥിരം കാണുന്നുണ്ട്. കുടുംബവിശേഷങ്ങളും സന്തോഷ നിമിഷങ്ങളും പങ്കുവച്ച് മൃദുലും യുവയും യൂട്യൂബില്‍ സ്ഥിരം എത്തും. പുതിയ വീട്ടിലേക്ക് മാറിയതാണ് ഇപ്പോള്‍ മൃദുലയുടെയും യുവയുടെയും പുതിയ വിശേഷം.
പുതിയ വീട്ടില്‍ കുറച്ച് ദിവസം താമസിച്ചതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ താരദമ്പതികള്‍ പങ്കുവയ്ക്കുന്നത്. വിവാഹത്തിന് ശേഷം ഞങ്ങള്‍ രണ്ട് പേരുമായി തനിച്ച് താമസിക്കുന്നത് ഇതാദ്യമായാണ്. കല്യാണം കഴിഞ്ഞ ഉടനെ കൈമനത്ത് ഒരു വീട് ലീസിനെടുത്ത് താമസിച്ചിരുന്നുവെങ്കിലും, അത് കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ഇത്രയും കാലം മൃദുലയുടെ വീട്ടിലായിരുന്നു. അവിടെ അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. ഇപ്പോഴാണ് ശരിക്കും ഞങ്ങളുടെ ഫാമിലി ലൈഫ് ആസ്വദിക്കുന്നത് എന്ന് മൃദുലയും യുവയും പറയുന്നു.
അവിടെ ആയിരുന്നപ്പോള്‍ എല്ലാത്തിനും സഹായത്തിന് അമ്മയും അച്ഛനും ഉണ്ടായിരുന്നു. ഇങ്ങോട്ടേക്ക് മാറിയതിന് ശേഷം, എല്ലാം സ്വയം നോക്കേണ്ട അവസ്ഥ വന്നു. കുഞ്ഞിനെ നോക്കുന്നതും, വീട്ടുജോലികള്‍ ചെയ്യുന്നതും എല്ലാം ഒരുമിച്ച് തന്നെയാണ്. നാല് ദിവസം കൊണ്ട് ഞാന്‍ പണിയെടുത്തു മെലിഞ്ഞു എന്നാണ് മൃദുല പറയുന്നത്. കുഞ്ഞിന് എന്തൊക്കെയാണ് ഭക്ഷണം കൊടുക്കുന്നത്, അവളുടെ റുട്ടീന്‍ എന്തൊക്കെയാണെന്നതാണ് വീഡിയോയില്‍ കാണിച്ചിരിയ്ക്കുന്നത്.
ലിയോ മൗണ്ട് എന്നാണ് വീടിന് പേരിട്ടിരിയ്ക്കുന്നത്. മകള്‍ ധ്വനിയ്ക്ക് വേണ്ടിയാണ് ഈ കുഞ്ഞ് വീട് വാങ്ങിയത് എന്ന് നേരത്തെ പങ്കുവച്ച വീഡിയോയില്‍ മൃദുലയും യുവയും വ്യക്തമാക്കിയിരുന്നു. പാലുകാച്ചിന്റെ വീഡിയോ ഇത് രണ്ടാമത്തെ തവണയാണല്ലോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. അന്ന് പാല് കാച്ചിയത് ലീസിന് എടുത്ത വീട്ടിലാണ്. സത്യത്തില്‍ മൂന്ന് വീടാണ് ഉള്ളത്. ഒന്ന് തിരുവനന്തപുരത്തുള്ള മൃദുലയുടെ വീട്, പിന്നെ പാലക്കാടുള്ള യുവയുടെ വീട്. ഇപ്പോള്‍ ധ്വനി ബേബിയ്ക്ക് വേണ്ടി വാങ്ങിയ ഞങ്ങളുടെ വീട്. അങ്ങനെ മൂന്ന് വീടാണ് ഉള്ളതെന്ന് താരങ്ങൾ പറഞ്ഞിരുന്നു.
'ദ ഗോട്ട്' അപ്ഡേറ്റ് ചോദിച്ച് ആരാധകന്‍ ചൂടായി, കിടിലന്‍ മറുപടിയുമായി സംവിധായകന്‍ വെങ്കിട് പ്രഭു