തന്നെ തല്ലരുതെന്ന് നടി സംഘത്തോട് രവീണ അഭ്യർത്ഥിക്കുന്ന വീഡിയോയാണ് എക്‌സിൽ വൈറലാകുന്നത്.
മുംബൈ: ബോളിവുഡ് നടി രവീണ ടണ്ടന്‍റെ കാര്‍ വൃദ്ധയെ ഇടിച്ചെന്ന ആരോപണത്തിന് പിന്നാലെ നാടകീയ രംഗങ്ങള്‍. മുംബൈയില്‍ വച്ച നടന്ന നാടകീയ സംഭവങ്ങളുടെ ചില വീഡിയോകള്‍ ഇതിനകം വൈറലായിട്ടുണ്ട്. നടിക്കെതിരെ ഒരു കൂട്ടം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന രീതിയിലാണ് വൈറലായ വീഡിയോയിലുള്ളത്.
തന്നെ തല്ലരുതെന്ന് നടി സംഘത്തോട് രവീണ അഭ്യർത്ഥിക്കുന്ന വീഡിയോയാണ് എക്‌സിൽ വൈറലാകുന്നത്. "ദയവായി എന്നെ തല്ലരുത്," രവീണ തന്നെ നടുറോട്ടില്‍ ചോദ്യം ചെയ്ത സ്ത്രീകള്‍ അടങ്ങുന്ന സംഘത്തില്‍ നിന്നും നിന്ന് സ്വയം പ്രതിരോധിച്ചുകൊണ്ട് പറയുന്നത് വീഡിയോയിലുണ്ട്.
undefined
ഫ്രീ പ്രസ് ജേണൽ പറയുന്നതനുസരിച്ച് രവീണയുടെ ഡ്രൈവർ അശ്രദ്ധമായി കാര്‍ ഓടിച്ചെന്ന് ആരോപിച്ചാണ് മുംബൈയിലെ കാർട്ടർ റോഡിലെ റിസ്‌വി കോളേജിൽ വച്ച് ഒരു സംഘം കാര്‍ തടഞ്ഞത്. കാര്‍ വൃദ്ധ അടക്കം മൂന്ന് പേരെ ഇടിച്ചുവെന്നാണ് വിവരം. സ്ത്രീകൾ സംഘമായി നേരിട്ടെത്തിയപ്പോൾ രവീണ കാറിൽ നിന്ന് ഇറങ്ങി വന്ന് അവരുമായി സംസാരിക്കുകയായിരുന്നു . മദ്യലഹരിയിലായിരുന്ന നടിയെന്നാണ് ഫ്രീ പ്രസ് ജേണൽ റിപ്പോര്‍ട്ട് പറയുന്നത്.
വീഡിയോയിൽ, രവീണയുടെ വണ്ടി ഇടിച്ച വ്യക്തിയുടെ ഭാഗത്തുള്ള ഒരാൾ രവീണയോട് , “നിങ്ങൾ രാത്രി ജയിലിൽ കിടക്കേണ്ടിവരും. എന്‍റെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ട്.” എന്ന് പറയുന്നത് കേള്‍ക്കാം. മറുപടിയായി “തള്ളരുത്. ദയവായി എന്നെ തല്ലരുത്." എന്ന് ക്യാമറ ശ്രദ്ധയിൽപ്പെട്ടപ്പോൾ രവീണ പറയുന്നതായി കാണിക്കുന്നുണ്ട്.
Allegations of Assault by & her driver on elderly Woman Incident near Rizvi law college, family Claims that was under influence of Alcohol, women have got head injuries, Family is at Khar Police station pic.twitter.com/eZ0YQxvW3g
— Mohsin shaikh 🇮🇳 (@mohsinofficail)ക്രൈം ജേണലിസ്റ്റ് മൊഹ്‌സിൻ ഷെയ്ഖ് സംഭവത്തിന്‍റെ വീഡിയോ എക്‌സിൽ പങ്കുവെച്ച പോസ്റ്റില്‍ രവീണയുടെ കാര്‍ ഇടിച്ച് സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റെന്നും. നടി മദ്യലഹരിയിലാണ് എന്ന് സ്ത്രീയുടെ കുടുംബം ആരോപിച്ചെന്നും പറയുന്നുണ്ട്. വൃദ്ധയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതായും പറയുന്നുണ്ട്. എന്നാല്‍ സംഭവത്തോടെ രവീണ പ്രതികരിച്ചിട്ടില്ല.
അടിച്ചു കേറി വാ, റിയാസ് ഖാന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറക്കി 'ഡിഎൻഎ' ടീം