സിനിമ രംഗത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവിൽ രശ്മിക ഒരു ചിത്രത്തിന് ഏകദേശം 4 കോടി മുതൽ 4.5 കോടി വരെ ഈടാക്കുന്നു എന്നാണ് വിവരം - ഇതായിരുന്നു എക്സ് പോസ്റ്റിന്‍റെ ഉള്ളടക്കം.
മുംബൈ: നാഷണല്‍ ക്രഷ് എന്ന് അറിയിപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. ദക്ഷിണേന്ത്യയില്‍ ആരംഭിച്ച് ഇപ്പോള്‍ ബോളിവുഡില്‍ തന്‍റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് നടി. അവസാനം നായികയായി എത്തിയ അനിമല്‍ എന്ന രണ്‍ബീര്‍ ചിത്രം വലിയ വിജയം നേടിയതോടെ രശ്മിക വലിയ താര പദവിയിലേക്കാണ് ഉയര്‍ന്നത്. പുഷ്പ 2 അടക്കം ഒരു പിടി വലിയ ചിത്രങ്ങളാണ് രശ്മികയുടെതായി വരാനിരിക്കുന്നത്.
അപ്പോഴാണ് ഒരു അഭ്യൂഹം സിനിമ രംഗത്ത് പ്രചരിക്കുന്നത്. രശ്മിക തന്‍റെ പ്രതിഫലം ഉയര്‍ത്തി. ഒരു ചിത്രത്തിന് 4 കോടി മുതല്‍ 4.5 കോടിവരെയാണ് രശ്മികയുടെ പുതിയ പ്രതിഫലം എന്നാണ് ഉയര്‍ന്ന അഭ്യൂഹം. ഫിലിമി ബൌള്‍ എന്ന എക്സ് അക്കൌണ്ടില്‍ ഇത് പോസ്റ്റും ചെയ്യപ്പെട്ടു.
അനിമൽ സിനിമയുടെ വിജയത്തിന് ശേഷം രശ്മിക മന്ദന തൻ്റെ പ്രതിഫലം വീണ്ടും വർദ്ധിപ്പിച്ചു. സിനിമ രംഗത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവിൽ രശ്മിക ഒരു ചിത്രത്തിന് ഏകദേശം 4 കോടി മുതൽ 4.5 കോടി വരെ ഈടാക്കുന്നു എന്നാണ് വിവരം - ഇതായിരുന്നു എക്സ് പോസ്റ്റിന്‍റെ ഉള്ളടക്കം.
ഇതിന് പിന്നാലെ രശ്മിക തന്നെ ഈ പോസ്റ്റിന് അടിയില്‍ പ്രതികരണവുമായി എത്തി. വളരെ രസകരമായിരുന്നു രശ്മികയുടെ പ്രതികരണം. "ആരാണ് ഇത് പറഞ്ഞതെന്ന് ശരിക്കും ഞാന്‍ അത്ഭുതപ്പെടുന്നു. ഇതെല്ലാം കാണുമ്പോള്‍ ശരിക്കും ഇത് പരിഗണിക്കാവുന്ന വിഷയമാണ്. അപ്പോള്‍ എന്‍റെ നിര്‍മ്മാതാവ് ചോദിക്കും എന്തിന് ഇത്രയും ശമ്പളം. അപ്പോള്‍ ഞാന്‍ പറയും 'മാധ്യമങ്ങള്‍ അങ്ങനെയാണ് പറയുന്നത് സാര്‍, അവര്‍ പറയും പോലെ ജീവിക്കണം, ഞാനെന്ത് ചെയ്യനാണ് എന്ന്'. -എന്തായാലും നിരവധിപ്പേരാണ് രശ്മികയുടെ ഹ്യൂമര്‍ സെന്‍സിനെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.
Says who I wonder 🤦🏻♀️.. after seeing all of this I think I should actually consider it.. and if my producers ask why.. then I’ll just say ‘media out there is saying this sir.. and I think I should live up to their words.. what do I do?’ 🤣🤦🏻♀️
— Rashmika Mandanna (@iamRashmika)അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 വിലാണ് രശ്മിക ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിലെ ശ്രീവല്ലി എന്ന നായിക റോള്‍ ആദ്യഭാഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡിലും വരുന്ന വന്‍ ചിത്രങ്ങളുടെ ഭാഗമാണ് രശ്മിക.
'ഫാമിലി എക്സ്പാൻഡ് ചെയ്യാൻ പ്ലാൻ ഉണ്ട്', കുക്കുവിൻറെ ചോദ്യത്തിന് മറുപടി നൽകി ആലീസ്