ദീപികയും രണ്‍വീറും മകളുടെ പേരും ചിത്രവും പുറത്തുവിട്ടു; ആ പേരിടാന്‍ കാരണം ഇതാണ് !

By Web Team  |  First Published Nov 2, 2024, 12:40 PM IST

ബോളിവുഡ് താരദമ്പതികളായ രൺവീർ സിംഗും ദീപിക പദുകോണും ദീപാവലി ദിനത്തിൽ മകളുടെ ആദ്യ ചിത്രവും പേരും വെളിപ്പെടുത്തി.


മുംബൈ: സെപ്തംബർ 8 നാണ് രൺവീർ സിംഗും ദീപിക പദുകോണ്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ദീപാവലി ദിനത്തില്‍ വെള്ളിയാഴ്ച  ബോളിവു‍ഡിലെ താരദമ്പതികള്‍  മകളുടെ ആദ്യ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ഒപ്പം കുട്ടിയുടെ പേരും വെളിപ്പെടുത്തി.

"ദുആ പദുക്കോൺ സിംഗ്" എന്നാണ് കുട്ടിയുടെ പേര് എന്നാണ് രൺവീറും ദീപികയും സംയുക്ത പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ, അവർ ചുവന്ന വസ്ത്രത്തിൽ ദുവയുടെ ചെറിയ പാദങ്ങളും കാണാം. ഇതേ പോസ്റ്റിൽ മകളുടെ പേരിന്‍റെ അർത്ഥം ദീപികയും രണ്‍വീറും വിശദീകരിക്കുകയും, പേരിട്ടതിന് പിന്നിലെ കാരണവും പോസ്റ്റിലുണ്ട്. 

Latest Videos

ദുആ: എന്നത് പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥം. പേരിടാന്‍ കാരണം അവൾ ഞങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് എന്നതിനാലാണ് എന്നാണ് ദമ്പതികള്‍ പറയുന്നത്. 

പോസ്റ്റ് ഷെയർ ചെയ്ത ഉടൻ തന്നെ ഇത് വ്യാപകമായി പ്രചരിക്കുകയും നിമിഷനേരം കൊണ്ട് വൈറലായി. ആരാധകരും സുഹൃത്തുക്കളും സഹനടന്മാരും സഹപ്രവർത്തകരും പോസ്റ്റില്‍ കമന്‍റ് ചെയ്തു. ആലിയ ഭട്ട് ഒരു കൂട്ടം ഹാർട്ട് ഇമോജികളാണ് പോസ്റ്റില്‍ ഇട്ടത്, സെയ്ഫ് അലി ഖാന്‍റെയും സോഹ അലി ഖാന്‍റെയും മൂത്ത സഹോദരി സബ പട്ടൗഡി എഴുതി "മനോഹരം, മഹ്ഷാ അല്ലാഹ്", സോയ അക്തർ എഴുതി "മനോഹരം" എന്നും എഴുതി. രാം ചരണിന്‍റെ ഭാര്യ ഉപാസന  "ക്യൂട്ടസ്റ്റ്" എന്നാണ് എഴുതിയത്.

ഈ ദീപാവലിക്ക് രണ്‍വീര്‍ സിംഗും ദീപിക പാദുകോണും അഭിനയിച്ച സിങ്കം എഗെയ്ന്‍ എന്ന ചിത്രം റിലീസായിരുന്നു. ഈ ചിത്രം വലിയ ഓപ്പണിംഗാണ് ഇപ്പോള്‍ ബോക്സോഫീസില്‍ നേടുന്നത്. 

വന്‍താര നിര, പക്ഷെ പോരാ... സിങ്കം എഗെയ്നില്‍ സര്‍പ്രൈസ് ക്യാമിയോ, തീയറ്റര്‍ കത്തിയെന്ന് സോഷ്യല്‍ മീഡിയ !

പ്രായം കൂടുന്തോറും ചെറുപ്പം; ദീപികയുടെയും നിതയുടെയും സ്കിൻ സീക്രട്ട്

click me!