തനിക്ക് ഇത് നേരിട്ട് പത്ത് ദിവസം കഴിഞ്ഞാണ് നിഖില്‍ അദ്ധ്വാനി തന്നെ മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്.
മുംബൈ: തന്‍റെ ഗര്‍ഭം അലസിപ്പോയ കാര്യം വെളിപ്പെടുത്തി ബോളിവുഡ് നടി റാണി മുഖര്‍ജി. 2020ലാണ് സംഭവം എന്നാണ് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 45 വയസുകാരിയായ റാണി മെല്‍ബണ്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എത്തിയപ്പോഴാണ് ഈ കാര്യം വെളിപ്പെടുത്തിയത്. റാണി നായികയായ മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വെ എന്ന ചിത്രം ഈ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
"കൊവിഡിനാല്‍ വീട്ടിലായിരുന്ന കാലത്താണ്. അതായത് 2020 ആയിരുന്നു ആ സംഭവം. ആ വര്‍ഷം അവസാനത്തോടെ ഞാൻ എന്‍റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു, നിർഭാഗ്യവശാൽ അഞ്ച് മാസത്തിനുള്ളിൽ എനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. ഒരുപക്ഷേ ഇതാദ്യമായാണ് ഞാൻ ഈ വെളിപ്പെടുത്തൽ നടത്തുന്നത്, കാരണം ഇന്നത്തെ ലോകത്ത് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും പരസ്യമായി ചർച്ച ചെയ്യപ്പെടുന്നു. അത് സിനിമ പ്രമോട്ട് ചെയ്യാനുള്ള അജണ്ടയായി മാറുന്നു. അതിനാല്‍ തന്നെയാണ് ഞാൻ ഇതിനെക്കുറിച്ച് ഒന്നും സംസാരിക്കാതിരുന്നത്" - റാണി പറഞ്ഞു.
തനിക്ക് ഇത് നേരിട്ട് പത്ത് ദിവസം കഴിഞ്ഞാണ് നിഖില്‍ അദ്ധ്വാനി തന്നെ മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. കഥ കേട്ടപ്പോള്‍ താനാകെ ഞെട്ടിയെന്ന് റാണി പറയുന്നു. കാരണം തന്‍റെ അനുഭവവുമായി സാമ്യമുള്ള കഥയാണ് ചിത്രത്തിന്‍റേത്, കുട്ടിയെ നഷ്ടപ്പെട്ട അമ്മയുടെ അനുഭവം. ചില സമയങ്ങളില്‍ സിനിമ അങ്ങനെയാണ്, ജീവിതത്തില്‍ നമ്മള്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു ആശ്വാസമായി ചില പ്രോജക്ടുകള്‍ എത്തും അത് അത്ഭുതകരമാണ് എന്നും റാണി പറഞ്ഞു.
അതേ സമയം നോര്‍വെയില്‍ ഒരു ഇന്ത്യന്‍ വീട്ടമ്മ യഥാര്‍ത്ഥത്തില്‍ നേരിട്ട പ്രതിസന്ധികളില്‍ നിന്നും ആഷിമ ചിബ്ബർ സംവിധാനം ചെയ്ത ചിത്രമാണ് മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വെ. നോർവീജിയൻ ഫോസ്റ്റർ കെയർ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ ചിത്രം വിവരിക്കുന്നു. സീ സ്റ്റുഡിയോസും എമ്മെ എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കഴിഞ്ഞ മാർച്ച് 21നാണ് റിലീസായത്.
'മുംബൈയിലെ അധോലോക സംസ്കാരം' ; അതാണ് അവിടെ നില്‍ക്കാത്തത് തുറന്നു പറഞ്ഞ് എആര്‍ റഹ്മാന്‍