മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വതന്ത്ര വീര സവര്‍ക്കര്‍'.
കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റവും പോകുന്നവരാണ് അഭിനേതാക്കൾ. അതിനായി അഭിനേതാക്കൾ എടുക്കുന്ന തയ്യാറെടുപ്പുകൾ എന്നും ചർച്ചയാകാറുണ്ട്. അത്തരത്തിൽ കഥാപാത്രത്തിനായി ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രൺദീപ് ഹൂദ. ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങൾക്കായി നടൻ നടത്തിയ മാറ്റങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്ന ചിത്രത്തിനായി രൺദീപ് നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിവിരങ്ങളാണ് പുറത്തുവരുന്നത്.
സവർക്കർ ആയാണ് രൺദീപ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിനായി നടൻ 26 കിലോ കുറച്ചെന്നാണ് ചിത്രത്തിന്റെ നിർമാതാവായ ആനന്ദ് പണ്ഡിറ്റ് പറയുന്നത്. നാല് മാസത്തോളം കൃത്യമായ ഡയറ്റാണ് രൺദീപ് ഫോളോ ചെയ്തതെന്നും ദിവസം മുഴുവൻ ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും കഴിച്ചാണ് അദ്ദേഹം മുന്നോട്ട് പോയതെന്നും ആനന്ദ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ 86 കിലോ ആയിരുന്നു നടന്റെ ഭാരമെന്നും ഇദ്ദേഹം പറയുന്നു.
undefined
മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വതന്ത്ര വീര സവര്‍ക്കര്‍'. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചഴ്‍സ്, ലെജന്റ് സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിര്‍മാണം. രൂപ പണ്ഡിറ്റും ജയ പാണ്ഡ്യയുമാണ് സഹ നിര്‍മാതാക്കള്‍. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും അഭിനയിക്കുക എന്ന് അറിവായിട്ടില്ല.
അപകടകരമായ ട്രെന്‍ഡ്: 'കേരള സ്‌റ്റോറി' കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് നസിറുദ്ദീൻ ഷാ
രണ്ട് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ട്രോളുകളും നിറഞ്ഞിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്നാണ് രൺദീപ് ഹൂദ പറഞ്ഞത്. ഇക്കാര്യം ടീസറിനും പരാമർശിച്ചിരുന്നു. ഇതാണ് ട്രോളുകൾക്ക് ഇടയാക്കിയത്. ‘ബ്രിട്ടീഷുകാർ തേടിനടന്ന ഇന്ത്യക്കാരൻ. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനം. സവർക്കർ? ചുരുളഴിയുന്ന അദ്ദേഹത്തിന്റെ യഥാർഥ കഥ കാണുക’, എന്നായിരുന്നു ഹൂദയുടെ ട്വീറ്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..