ആദ്യമായും അവസാനമായും പിതാവ് അന്ന് തല്ലി; കാരണം വെളിപ്പെടുത്തി രണ്‍ബീര്‍ കപൂര്‍

By Web Team  |  First Published Mar 31, 2024, 3:25 PM IST

ഋഷി കപൂർ കുട്ടികളിൽ പകർന്നുനൽകിയ മൂല്യങ്ങളെക്കുറിച്ചാണ് രണ്‍ബീറിന്‍റെ അമ്മ നീതു സിംഗ് സംസാരിച്ചത്. 


മുംബൈ: കുട്ടിക്കാലത്ത് പിതാവ് തല്ലിയിട്ടുണ്ടെന്ന് നടന്‍ രണ്‍ബീര്‍ കപൂര്‍.  അന്തരിച്ച മുതിർന്ന നടന്‍ ഋഷി കപൂർ തന്നെ അടിച്ചിട്ടുണ്ടെന്ന് രൺബീർ കപൂർ  വെളിപ്പെടുത്തിയത്. മാർച്ച് 31 ശനിയാഴ്ച നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ പുതിയ എപ്പിസോഡിലാണ് രണ്‍ബീര്‍ ഈ കാര്യം വ്യക്തമാക്കിയത്. അമ്മ നീതു കപൂറിനും സഹോദരി റിദ്ധിമ കപൂർ സാഹ്‌നിക്കുമൊപ്പമാണ് രൺബീർ കപൂർ ഷോയിൽ പങ്കെടുത്തത്.

രൺബീർ പറഞ്ഞു, പിതാവ് എന്നെ ഒരു തവണ മാത്രമാണ് അടിച്ചു, കഠിനമായി തല്ലി. അന്ന് എനിക്ക് എട്ടോ ഒന്‍പതോ വയസെ ഉണ്ടായിരുന്നുള്ളൂ. പിതാവ് ഒരു മതവിശ്വാസിയായിരുന്നു. ഞാൻ ചെരുപ്പ് അഴികാതെ ഒരു ദിവസം ക്ഷേത്ര പരിസരത്ത് പൂജ സമയത്ത് പ്രവേശിച്ചു. അപ്പോള്‍ തന്നെ അച്ഛന്‍ എന്‍റെ തലയിൽ അടിച്ചുവെന്ന് രണ്‍ബീര്‍ പറഞ്ഞു. 

Latest Videos

undefined

ഋഷി കപൂർ കുട്ടികളിൽ പകർന്നുനൽകിയ മൂല്യങ്ങളെക്കുറിച്ചാണ് രണ്‍ബീറിന്‍റെ അമ്മ നീതു സിംഗ് സംസാരിച്ചത്. “എന്‍റെ രണ്ട് കുട്ടികളും വളരെ കൂൾ ആണ്. റിദ്ധിമ വളരെ ശാന്തയാണ്. അവർ ആരോടും ഉറക്കെ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്‍റെ കുട്ടികൾക്ക് വളരെ നല്ല മൂല്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. അത് ഋഷി ജി അവർക്ക് നൽകിയതാണ്. സമയത്തിന്‍റെ മൂല്യം. ആളുകളെ ബഹുമാനിക്കുന്നു കാര്യം, പണത്തെ ബഹുമാനിക്കുന്ന കാര്യം ഇത്തരം കാര്യങ്ങളില്‍ എല്ലാം അദ്ദേഹം വളരെ നിഷ്ഠയുള്ളയാളായിരുന്നു. എന്‍റെ കുട്ടികൾ കണ്ടു പഠിക്കും. 

ഇതേ മൂല്യങ്ങൾ രണ്‍ബീറിന്‍റെ മകള്‍ക്കും കിട്ടുമെന്ന് ഞാന്‍ കരുതുന്നു. ഇവർ പഠിക്കുന്ന കാലത്ത് ഋഷി ജി അവർക്ക് എപ്പോഴും പോക്കറ്റ് മണി നൽകുമായിരുന്നു. അവര്‍ക്ക് ആവശ്യമുള്ളതെല്ലാം അതില്‍ തന്നെ നടക്കും. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ പണത്തോടുള്ള സമീപനം തന്നെ അവര്‍ക്ക് മാറിയെന്നും നീതു പറയുന്നു.

സന്ദീപ് റെഡ്ഡി വംഗയുടെ ആനിമൽ എന്ന ചിത്രത്തിലാണ് രൺബീർ കപൂർ അവസാനമായി അഭിനയിച്ചത്. ചിത്രം വൻ വാണിജ്യ വിജയമായി മാറി. നിതേഷ് തിവാരിയുടെ രാമായണമാണ് രണ്‍ബീറിന്‍റെതായി അടുത്തതായി വാരനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർക്കൊപ്പം സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ എന്ന ചിത്രത്തിലും രൺബീർ ഒപ്പുവെച്ചിട്ടുണ്ട്.

രൺബീർ കപൂർ നായകനാകുന്ന രാമായണം സിനിമ: ബജറ്റ് കേട്ട് നിര്‍മ്മാതാവ് പിന്‍മാറി

സ്വത്തുക്കള്‍ വിറ്റാണ് 'സ്വാതന്ത്ര്യ വീർ സവർക്കർ' എടുത്തത്; വേണ്ട പിന്തുണ കിട്ടിയില്ലെന്ന് രൺദീപ് ഹൂഡ

click me!