അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവത്തിൽ റംസാന്‍ അഭിനയിച്ചിട്ടുണ്ട്.
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷക ശ്രദ്ധനേടിയ ആളാണ് റംസാൻ മുഹമ്മദ്. ഷോയിൽ നിരവധി പ്രതിഭകൾ ഉണ്ടായിരുന്നുവെങ്കിലും ഇവരിൽ നിന്നെല്ലാം വൻ പ്രശസ്തി നേടിയ ഡാൻസർ റംസാൻ ആണെന്ന് നിസംശയം പറയാം. താരത്തിന്റേതായി വന്ന എല്ലാ ഡാൻസുകളും വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ റംസാൻ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇവയിൽ ഭുരിഭാഗത്തിലും പെയർ ആയെത്തുന്നത് നടി സാനിയയോ ദിൽഷയോ ആയിരിക്കും. എന്തുകൊണ്ടാണ് അവർക്കൊപ്പം മാത്രം ഡാൻസ് കളിക്കുന്നതെന്ന ചോദ്യവും പലപ്പോഴും റംസാന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി പറഞ്ഞിരിക്കുകയാണ് താരം.
ഒരു ഓൺലൈൻ മാധ്യമത്തോട് ആയിരുന്നു റംസാനിന്റെ പ്രതികരണം. സാനിയയ്ക്കും ദിൽഷയ്ക്കുമൊപ്പം മാത്രമേ ഡാൻസ് ചെയ്യൂ, ഞങ്ങൾക്കൊപ്പം ചെയ്യില്ലേ എന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. 'അങ്ങനെ ചില മെസേജ് വരും. പക്ഷെ ഒരു പെൺകുട്ടിയുടെ കൂടെ ഡാൻസ് കളിക്കുന്നു എന്നതിലല്ല. ഒരു ഡാൻസിന്റെ ചിന്ത വന്നാൽ ഫ്രണ്ട്ഷിപ്പ് നോക്കിയല്ല ഞാൻ പെർഫോം ചെയ്യുന്നത്. ഈ ഡാൻസിന് ആരാണോ ആപ്റ്റെന്ന് നോക്കിയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പുതിയ ആളോടൊപ്പം ചെയ്യുമ്പോൾ ചിലപ്പോൾ ശരിയാവില്ല. ഞാനും അവരും നിരാശരാകും. അതിലും ഭേദം നമുക്ക് മനസിലാകുന്നത് വൃത്തിയായി ചെയ്യുകയെന്നതാണ്', എന്നായിരുന്നു റംസാന്റെ മറുപടി.
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ റംസാൻ നിരവധി ടിവി- സ്റ്റേജ് ഷോകളും ചെയ്യുന്നുണ്ട്. മുൻ ബിഗ് ബോസ് താരം കൂടിയായ റംസാൻ, അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവത്തിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടിയായിരുന്നു നായകൻ. ചിത്രത്തിൽ റംസാൻ അവതരിപ്പിച്ച രതിപുഷ്പം എന്ന ഗാനം ഏറെ ശ്രദ്ധനേടി. നിരവധി പേരാണ് ആ ഗാനത്തിന് ചുവടുവച്ച് കൊണ്ട് രംഗത്തെത്തിയത്.
പ്രേക്ഷകർ ഏറ്റെടുത്ത 'ക്രിസ്റ്റഫറി'ന്റെ നീതി; മമ്മൂട്ടി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ