'ഈ പ്രായത്തിലും എന്നാ ഒരിതാ' ; രമ്യ കൃഷ്ണന്‍റെ 'കാവാലയ്യാ' ഡാന്‍സിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

By Web Team  |  First Published Jul 31, 2023, 12:32 PM IST

രമ്യാ കൃഷ്ണൻ ഓഡിയോ ലോഞ്ച് ചടങ്ങില്‍ എത്തും മുന്‍പുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.


ചെന്നൈ: തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയിലർ. രജനികാന്ത് നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. മോഹൻലാലും ജയിലറിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെ സിനിമക്കായി കാത്തിരിക്കുക ആണ് മലയാളികളും. ജയിലറുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 

രമ്യാ കൃഷ്ണൻ ഓഡിയോ ലോഞ്ച് ചടങ്ങില്‍ എത്തും മുന്‍പുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ പ്രകൃതി അനന്തിനൊപ്പം, ജയിലറിലെ ഇതിനകം വൈറൽ ഗാനമായ കാവാലയ്യയുടെ വൈറലായ സ്റ്റെപ്പുകള്‍ക്ക് രമ്യ കൃഷ്ണ ചുവട് വയ്ക്കുകയാണ്. ഈ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. 

Latest Videos

ചെന്നൈയില്‍ നടന്ന ജയിലര്‍ ഓഡിയോ ലോഞ്ചില്‍ രമ്യ പ്രത്യക്ഷപ്പെട്ട അതേ വേഷത്തിലാണ് ഇപ്പോള്‍ വൈറലായ വീഡിയോയിലും കാണുന്നത്. വലിയ തയ്യാറെടുപ്പ് ഇല്ലാതെയാണ് വൈറലായ ഗാനത്തിന് സ്റ്റെപ്പുകള്‍ വച്ചത്. ജയിലര്‍ ഓഡിയോ ലോഞ്ചിന് തയ്യാറായി പോകും വഴിയാണ് ഇത്തരം ഒരു ഡാന്‍സ് നടത്തിയത് എന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത പ്രകൃതി അനന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. 

അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിച്ച കാവാലയ്യ ഇതിനകം ഒരു ആഗോള ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ഗാന രംഗത്തിലെ തമന്നയുടെ ഹുക്ക് സ്റ്റെപ്പ് ഇതിനകം റീല്‍സായും മറ്റും വൈറലായിരിക്കുകയാണ്. വിവിധ താരങ്ങള്‍ അടക്കം ഇത് അനുകരിച്ച് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 തമിഴ് സിനിമയില്‍ നിലവില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. 

ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരം ആര്?; അത് രജനിയോ, വിജയിയോ, കമലോ, പ്രഭാസോ അല്ല.!

താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്‍റെ തല പൊങ്ങിവന്നതായി കാണുന്നില്ലെന്ന് കൃഷ്ണ കുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!