അവസരം കിട്ടാൻ വേണ്ടിയാണോ മമ്മൂട്ടിയുടെ കൂടെ നടക്കുന്നത്; തുറന്ന് പറഞ്ഞ് രമേശ് പിഷാരടി

By Web Team  |  First Published Dec 18, 2023, 10:49 AM IST

സമീപകാലത്ത് നടൻ മമ്മൂട്ടിക്കൊപ്പം പിഷാരടി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. മമ്മൂട്ടി പോകുന്ന ഭൂരിഭാ​ഗം സ്ഥലങ്ങളിലും പിഷാരടിയും ഉണ്ടാകും. 


കൊച്ചി: മിമിക്രിയിലൂടെയും ടിവി പരിപാടിയിലും തിളങ്ങി മലയാള സിനിമയിൽ എത്തി തന്റേതായൊരിടം കണ്ടെത്തിയ കലാകാരൻ ആണ് രമേശ് പിഷാരടി. സംവിധായകന്‍ എന്ന നിലയിലും പിഷാരടി കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൗണ്ടർ കോമഡികൾക്ക് പ്രത്യേകം ആരാധകരുമുണ്ട്. 

സമീപകാലത്ത് നടൻ മമ്മൂട്ടിക്കൊപ്പം പിഷാരടി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. മമ്മൂട്ടി പോകുന്ന ഭൂരിഭാ​ഗം സ്ഥലങ്ങളിലും പിഷാരടിയും ഉണ്ടാകും. ഇതിന്റെ പേരിൽ ട്രോളുകളും മുൻപ് ഇറങ്ങിയിരുന്നു. ഇപ്പോഴിതാ താനും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ പറ്റിയും അവസരം കിട്ടാൻ വേണ്ടിയാണോ മമ്മൂട്ടിയുടെ കൂടെ നടക്കുന്നത് എന്ന വിമര്‍ശനത്തിനും മറുപടി പറയുകയാണ് പിഷാരടി. 

Latest Videos

മമ്മൂട്ടിയെ വച്ച് ഞാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ല. എന്നോട്ട് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞിട്ടുണ്ട് ആ വേഷം ചെയ്തുടെ എന്ന് പക്ഷെ ഞാന്‍ ചെയ്തിട്ടില്ല. മമ്മൂട്ടിയുടെ പിന്നീട് വന്ന സിബിഐ ഒഴികെ ഒരു പടത്തിലും ഞാന്‍ അഭിനയിച്ചിട്ടില്ല. അവസരം കിട്ടാന്‍ നടക്കുന്നു. ഇങ്ങനെ നടന്നാല്‍ അവസരം കിട്ടും എന്നൊക്കെ പറയുന്നത് അവര്‍ക്ക് ഇതിനെക്കുറിച്ച് അറിയാഞ്ഞിട്ടാണ്. 

ഇന്ത്യ മുഴുവന്‍‍ ആദരിക്കുന്ന  ഒരു മഹാനടന്‍ എന്തോ കാരണം കൊണ്ട് എനിക്കിത്തിരി മാര്‍ജന്‍ വരച്ച് തന്നത് സന്തോഷത്തോടെ അവാര്‍ഡ് കിട്ടിയ പോലെ സ്വീകരിക്കുന്നു. മമ്മൂട്ടിയുടെ അടുപ്പക്കാരനായതിന്‍റെ കാരണം എന്താണെന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല.ആ കാരണം അറിഞ്ഞാല്‍ ഞാന് അത് മമ്മൂക്കയുടെ ഇഷ്ടം കിട്ടാന്‍ കൃത്രിമമായി ചെയ്യും. 

അത് ചെയ്യാന്‍ പാടില്ല. അത് ചെയ്യുകയും ഇല്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം എന്നും അല്ലാതെ സിനിമക്കാരന്‍ എന്ന അഡ്രസില്‍ പോയി രാഷ്ട്രീയത്തില്‍ ചേരരുത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ പോല വലിയ മനസിന് ഉടമയായ ഒരാള്‍ രാഷ്ട്രീയപരമായ കാര്യങ്ങളാലോ, മതപരമായ കാര്യങ്ങളാലോ ഒരാളെ അകറ്റി നിര്‍ത്തില്ല. പിഷരാടിയുടെ രാഷ്ട്രീയം വേറെയാണ് പിന്നെ മമ്മൂക്ക എന്തിന് ഒപ്പം കൂട്ടുന്നു എന്ന ചോദ്യമൊക്കെ വരുന്നത് ചെറിയ മനസുള്ളവരില്‍ നിന്നാണ് - പിഷാരടി മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വീണ്ടും വിവാഹം കഴിക്കുന്നില്ലെ? എന്ന് ആരാധകന്‍റെ ചോദ്യം; കിടിലന്‍ മറുപടിയുമായി സാമന്ത.!

ഒറ്റക്കുപ്പി ബ്രാണ്ടി ഒറ്റ വലിക്ക് അടിച്ച ബാലകൃഷ്ണ; 'ഇയാള് മനുഷ്യൻ തന്നെടെ' എന്ന് പ്രിയദര്‍ശന്‍ ചോദിച്ചു.!
 

click me!