പ്രാണപ്രതിഷ്ഠയ്ക്കായി 'മിനി സ്ക്രീനിലെ രാമനും, സീതയും, ലക്ഷ്മണനും'; ആടിപാടി വരവേറ്റ് അയോധ്യ.!

By Web Team  |  First Published Jan 17, 2024, 8:35 PM IST

അരുൺ ഗോവിൽ, ദീപിക ചിഖ്ലിയ, സുനിൽ ലാഹ്‌രി എന്നിവര്‍ അടക്കം നിരവധി സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരെ ജനുവരി 22ലെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.


അയോധ്യ: രാമാനന്ദ് സാഗറിന്‍റെ  വിഖ്യാത ടിവി സീരിയല്‍ രാമായണത്തിൽ ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും അവതരിപ്പിച്ച അരുൺ ഗോവിൽ, ദീപിക ചിഖ്ലിയ, സുനിൽ ലാഹ്‌രി എന്നിവർ അയോധ്യയിലെ രാമക്ഷേത്രത്തിലെ 'പ്രാണപ്രതിഷ്ഠ' ചടങ്ങിന് മുന്നോടിയായാണ് അയോധ്യയിലെത്തിയത്. ജനുവരി 22 നാണ് അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠ.

മൂവരും ചേർന്ന് "ഹാമാരേ റാം ആയേംഗേ" എന്ന പേരിൽ ഒരു സംഗീത ആൽബം അയോധ്യയില്‍ ഇതിന് മുന്നോടിയായി ചിത്രീകരിക്കും. "ഹമാരേ റാം ആയേംഗേ" എന്ന ഗാനം ആലപിച്ചിരിക്കുന്നത് സോനു നിഗമാണ്, ഗുപ്തർ ഘട്ട്, ഹനുമാൻഗർഹി, ലതാ ചൗക്ക് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Latest Videos

അരുൺ ഗോവിൽ, ദീപിക ചിഖ്ലിയ, സുനിൽ ലാഹ്‌രി എന്നിവര്‍ അടക്കം നിരവധി സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരെ ജനുവരി 22ലെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അയോധ്യയില്‍ പഴയ സീരിയലിലെ താരങ്ങള്‍ നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പരമ്പരാഗത മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് അയോധ്യ തെരുവുകളിലൂടെ ഇവര്‍ നടക്കുന്നത്.

ദീപിക ചുവന്ന സാരി ധരിച്ചപ്പോൾ അരുണും സുനിലും പരമ്പരാഗത മഞ്ഞ കുർത്തയാണ് ധരിച്ചിരിക്കുന്നത്. നേരത്തെ അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച്  രാമായണത്തിൽ ശ്രീരാമനായി വേഷം ചെയ്ത അരുൺ ഗോവിൽ പ്രസ്താവിച്ചിരുന്നു.

"അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ രാഷ്ട്ര ക്ഷേത്രമായി മാറും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകമെമ്പാടും മങ്ങിപ്പോയ നമ്മുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന ഒരു സന്ദേശം ഈ ക്ഷേത്രം നല്‍കുന്നുണ്ട്. ഇത് ലോകം മുഴുവൻ അറിയാവുന്ന ഒരു പൈതൃകമാണ്. ഈ ക്ഷേത്രം ആ പൈതൃകത്തിന്‍റെ പ്രചോദനത്തിന്റെ ഉറവിടമാകും. ഇത് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്, ഇത് നമ്മുടെ അഭിമാനമായിരിക്കും. ” - അരുൺ ഗോവിൽ പറഞ്ഞു. 

50ാം വയസ്സിൽ ലണ്ടൻ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി ട്വിങ്കിൾ ഖന്ന; വികാരാധീനനായി അക്ഷയ്

900 കോടി കളക്ഷന്‍ നേടിയ 'അനിമല്‍' കാര്യത്തില്‍ വന്‍ ട്വിസ്റ്റ്; നിര്‍മ്മാതാക്കള്‍ തമ്മില്‍ തല്ല് തുടങ്ങി.!

click me!