'അഭിനേതാക്കളെ ചൂഷണം ചെയ്യുന്നു നിർമ്മാതാവിനെതിരെ നിന്നാല്‍ ജോലിയും പോകും': തുറന്ന് പറ‌ഞ്ഞ് രജിത് കപൂർ

By Web Team  |  First Published Aug 27, 2024, 11:23 AM IST

ഇതിനെതിരെ പറയാന്‍ സിനിമാ മേഖലയിൽ ഒരു സംവിധാനത്തിന്‍റെ അഭാവമുണ്ടെന്നും. അഭിനേതാക്കള്‍ അവകാശത്തിനായി പോരാടേണ്ട ആവശ്യകതയും താരം എടുത്തു പറഞ്ഞു.  


മുംബൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സ്ത്രീകള്‍ സിനിമ രംഗത്ത് നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ചയാകുമ്പോള്‍ അഭിനേതാക്കള്‍ ശമ്പളത്തിന്‍റെ പേരില്‍ പ്രശ്നം നേരിടുന്നു എന്ന് പറയുകയാണ് മുതിർന്ന നടൻ രജിത് കപൂർ. കുറഞ്ഞ പ്രതിഫലത്തിനും പ്രതിഫലം നല്‍കാതെയും, വലിയ അവസാരം നല്‍കാം എന്ന് പ്രലോഭിപ്പിച്ചും നടന്മരെ പലരും സൗജന്യമായി അഭിനയിപ്പിച്ച് ചൂഷണം ചെയ്യുന്നു എന്നാണ് രജിത് കപൂർ പറയുന്നത്. 

ഇതിനെതിരെ പറയാന്‍ സിനിമാ മേഖലയിൽ ഒരു സംവിധാനത്തിന്‍റെ അഭാവമുണ്ടെന്നും. അഭിനേതാക്കള്‍ അവകാശത്തിനായി പോരാടേണ്ട ആവശ്യകതയും താരം എടുത്തു പറഞ്ഞു.  അൺഫിൽട്ടർഡ് ബൈ സംദീഷിന് നൽകിയ അഭിമുഖത്തിൽ കൃത്യമായ സിസ്റ്റത്തിന്‍റെ അഭാവമാണ് ശമ്പള വ്യത്യാസത്തിന് പിന്നിലെ ഏറ്റവും വലിയ കാരണമെന്ന് രജിത് അവകാശപ്പെട്ടു. 

Latest Videos

undefined

അഭിനേതാക്കളുടെ ശമ്പളം സംബന്ധിച്ച് ഒരു സംവിധാനവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം മുമ്പാണ് കാസ്റ്റിംഗ് ഏജൻസികൾ വന്നത്. നേരത്തെ സംവിധായകരും സഹായ സംവിധായകരുമാണ് ആളുകളെ തിരഞ്ഞെടുത്തിരുന്നത്. നിങ്ങൾക്ക് 20,000 രൂപ ശമ്പളത്തിന് അർഹതയുണ്ടെങ്കിൽപ്പോലും അവർ പറയും, ‘ഇത് ചെയ്യണമെങ്കിൽ 10,000 രൂപയ്ക്ക് ചെയ്യൂ. അല്ലെങ്കിൽ ഒരു അവസരത്തിനായി കാത്തിരിക്കുന്ന ധാരാളം ആളുകൾ ഉണ്ട്.’എന്ന് ഇതാണ് ഇപ്പോഴും നടക്കുന്നത്. 

കാസ്റ്റിംഗ് ഏജൻസികള്‍ വന്നപ്പോള്‍ സ്ഥിതികള്‍ മെച്ചപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, രജിത് കപൂർ പറഞ്ഞ‌ മറുപടി ഇങ്ങനെയായിരുന്നു “വളരെ പാക്കേജ് ചെയ്ത പ്രഫഷണല്‍ സംഭവമാണെന്ന് നിങ്ങള്‍ക്ക് തോന്നാം, പക്ഷേ അത് അങ്ങനെയല്ല. കോർപ്പറേറ്റ് ഓഫീസുകളിൽ ജീവനക്കാർക്ക് 7 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ പരമാവധി 15 ദിവസത്തിനുള്ളിൽ ശമ്പളം നൽകണം. എന്നാൽ 90 ദിവസം വരെ താരങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നില്ല. അവർ എന്താണ് ചെയ്യുന്നത്? ഒരു നിർമ്മാതാവിനെതിരെ നിങ്ങൾ നിലയുറപ്പിച്ചാൽ, നിങ്ങൾക്ക് ഒരു ജോലിയും ലഭിക്കാതിരിക്കാൻ സാധ്യതയുണ്ട്. ആ ചൂഷണം ഇപ്പോഴും നിലനിൽക്കുന്നു".

സിനിമയുടെ ബഡ്ജറ്റിന്‍റെ 50% ഞങ്ങൾ താരങ്ങൾക്ക് നൽകുന്നുണ്ട് എന്ന ഒരു ചര്‍ച്ച നടക്കുന്നുണ്ട്. അതിന് ശേഷം ഞങ്ങള്‍ പണം ചോദിക്കുമ്പോള്‍ പ്രതിഫലം ഇല്ലെന്നും പറയും. ശരി നിങ്ങളുടെ കൈയ്യില്‍ പണം വരുമ്പോള്‍ അഭിനയിക്കാന്‍ വിളിക്കൂ എന്നാണ് എന്‍റെ മറുപടിയെന്നും രജിത് കപൂർ പറഞ്ഞു. 

'മീടൂ ആരോപണങ്ങൾക്ക് ഉന്നയിച്ചതിനാല്‍ വ്യക്തിപരമായി നേരിട്ടത് വലിയ നഷ്ടങ്ങള്‍' : ഗായിക ചിന്മയി

അമ്മയിൽ ഭിന്നത രൂക്ഷം; ബാബു രാജും മാറണം, ആവശ്യവുമായി കൂടുതല്‍ വനിത അംഗങ്ങള്‍ രംഗത്ത്

click me!