'രജനി അങ്ങനെ മാത്രമേ മദ്യം കഴിച്ചിരുന്നുള്ളൂ'; രജനികാന്തിനുണ്ടായിരുന്ന മദ്യപാന ശീലം, മാറ്റിയത് ഇങ്ങനെ.!

By Web Team  |  First Published Sep 30, 2023, 8:24 AM IST

ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ ഒരു വെളിപ്പെടുത്തല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജൂലൈ അവസാനം ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സൂപ്പര്‍താരം രജനികാന്ത് മദ്യപാന ശീലത്തിനെതിരെ സംസാരിച്ചിരുന്നു.


ചെന്നൈ: തമിഴ് സിനിമ രംഗത്തെ തുറന്നു പറച്ചിലുകാരനാണ് ബയല്‍വാന്‍ രംഗനാഥന്‍. നടനും മറ്റും ആയിരുന്നെങ്കിലും വളരെക്കാലമായി സിനിമ രംഗത്തെ അടുത്തറിയുന്നയാള്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് തമിഴ്നാട്ടിലെ യൂട്യൂബ് ചാനലുകള്‍ കാത്തുനില്‍ക്കാറുണ്ട്. ഇത്തരത്തില്‍ ബയല്‍വാന്‍ രംഗനാഥന്‍റെ വെളിപ്പെടുത്തലുകള്‍ എന്നും വിവാദവും സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ നടന്‍ വിജയ് വിഗ്ഗ് വച്ചാണ് നടക്കുന്നത് എന്ന ബയല്‍വാന്‍ രംഗനാഥന്‍റെ വെളിപ്പെടുത്തല്‍ വിജയ് ആരാധകരുടെ പ്രതിഷേധം തന്നെ ഇദ്ദേഹത്തിനെതിരെ ഉണ്ടാക്കിയിരുന്നു.

ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ ഒരു വെളിപ്പെടുത്തല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജൂലൈ അവസാനം ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സൂപ്പര്‍താരം രജനികാന്ത് മദ്യപാന ശീലത്തിനെതിരെ സംസാരിച്ചിരുന്നു. താന്‍ മദ്യപാനം ഉപേക്ഷിച്ചയാളാണ് എന്ന നിലയിലാണ് സൂപ്പര്‍താരം രജനികാന്ത് സംസാരിച്ചത്. തനിക്ക് ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു മദ്യപാനമെന്നാണ് രജനികാന്ത് ജയിലര്‍ ഓഡിയോ ലോഞ്ചിലെ പ്രസംഗത്തില്‍ പറഞ്ഞത്. കണ്ടക്ടറായിരുന്ന കാലത്ത് തുടങ്ങിയ ശീലമാണ്. എന്നും മദ്യപിക്കുമായിരുന്നു. അതിനാല്‍ തനിക്ക് ഒരുപാട് നഷ്ടങ്ങള്‍ വന്നിട്ടുണ്ട്. പിന്നീട് തന്റെ ഭാര്യ ജീവിതത്തിലേക്ക് വന്നതോടെയാണ് താന്‍ മാറിയതെന്നും ഭാര്യയാണ് തന്നെ മാറ്റിയതെന്നും രജനികാന്ത് പറഞ്ഞിരുന്നു.

Latest Videos


ഇതിന് പിന്നാലെ ഇപ്പോള്‍ രജനികാന്തിന്‍റെ മദ്യപാന രീതി സംബന്ധിച്ച് ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. രജനീകാന്ത് മദ്യപിക്കുമ്പോള്‍ സൈഡായി ഒന്നും കഴിക്കാറില്ലെന്നാണ്  ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്. മദ്യം പച്ചയ്ക്ക് കഴിക്കണം എന്നതായിരുന്ന അദ്ദേഹത്തിന്‍റെ സ്റ്റെല്‍. രജനികാന്ത് ഒരിക്കല്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു. അന്ന് അതിഥികള്‍ക്ക് മദ്യം വിളമ്പിയപ്പോള്‍ സൈഡ് ഡിഷായി ഒന്നും നല്‍കിയില്ല. പലരും സൈഡ് അവശ്യപ്പെട്ടപ്പോള്‍ രജിനി സ്‌റ്റൈല്‍ എന്നായിരുന്നു സൂപ്പര്‍താരത്തിന്‍റെ മറുപടിയെന്നാണ് ബയില്‍വാന്‍ പറയുന്നത്. എന്നാല്‍ പലര്‍ക്കും ഈ സ്റ്റെല്‍ പിടിക്കാത്തതിനാല്‍ പിന്നീട് ഭക്ഷണം എത്തിച്ച് കൊടുത്തെന്നും ബയില്‍വാന്‍ ഓര്‍മ്മിച്ചു. 

തമിഴ് സിനിമ രംഗത്ത് വിവാദ വെളിപ്പെടുത്തലുകള്‍ നിരന്തരം നടത്തുയാളാണ് ബയല്‍വാന്‍ രംഗനാഥന്‍ ബയല്‍വാന്‍ രംഗനാഥന്‍ വിവാദത്തില്‍പെടുന്നത് ഇത് ആദ്യമായി അല്ല. ധനുഷും മീനയും വിവാഹിതരാകുമെന്ന് പറഞ്ഞ് രംഗനാഥന്‍ ഇട്ട വീഡിയോ വൈറലായിരുന്നു. ഒരു യൂട്യൂബ് ചാനലില്‍ നടത്തിയ പ്രസ്താവനയാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ധനുഷിന്‍റെ വിവാഹമോചനവും, മീനയുടെ രണ്ടാം വിവാഹവും സംബന്ധിച്ച കാര്യങ്ങളില്‍ സംസാരം എത്തിയപ്പോഴാണ് രംഗനാഥന്‍ വിവാദ പരാമര്‍ശം നടത്തിയത്. 

ചന്ദ്രമുഖി രണ്ടാം വരവില്‍ ഞെട്ടിച്ചോ?: ചന്ദ്രമുഖി 2 ആദ്യദിന കളക്ഷന്‍ കണക്ക് പുറത്ത്

ബെംഗളൂരുവില്‍ നടന്‍ സിദ്ധാർത്ഥിനുണ്ടായ ദുരാനുഭവത്തിന് മാപ്പ് പറഞ്ഞ് ശിവരാജ് കുമാർ
 

click me!