'പ്രിയപ്പെട്ടവരെ, നീണ്ട 20 വര്‍ഷങ്ങള്‍ക്കുശേഷം, ഞാന്‍ ഒരു നാടകത്തിന്റെ ഭാഗമാകുകയാണ്.-രചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
തൃശ്ശൂര്‍: മലയാളിക്ക് സുപിരിചിതയായ താരമാണ് രചന നാരായണന്‍കുട്ടി. മിനിസ്‌ക്രീനിലൂടെ അഭിനയലോകത്തേക്ക് എത്തുകയും, പിന്നിട് ബിഗ് സ്‌ക്രീനുകളിലെ നിറസാനിദ്ധ്യം ആയി മാറുകയും ചെയ്ത താരമാണ് രചന. മറിമായം എന്ന പ്രോഗ്രാമിലൂടെയാണ് രചന ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
എന്നാല്‍ വളരെയധികം നാളുകളായി കേരളത്തിലെ നൃത്തവേദകളിലും മറ്റും രചനയുടെ സാനിദ്ധ്യം ഉണ്ടായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ രചന കഴിഞ്ഞ ദിവസം പങ്കുവച്ച വിശേഷമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഏറ്റവും പുതിയ നാടക സംരഭത്തില്‍ താനും ഭാഗവാക്കാകുന്നു എന്ന വിശേഷമാണ് രചന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
undefined
അനാമിക എന്ന നാടകത്തിലെ സുപ്രധാന വേഷമാണ് രചന കൈകാര്യം ചെയ്യുന്നത്. നാടക കളരിയില്‍ നിന്നുള്ള ചിത്രങ്ങളും, സന്തോഷം ആരാധകരുമായി പറയുന്ന വീഡിയോയും അടക്കമാണ്, അടക്കാനാവാത്ത തന്റെ സന്തോഷം രചന പങ്കുവച്ചത്. 'പ്രിയപ്പെട്ടവരെ, നീണ്ട 20 വര്‍ഷങ്ങള്‍ക്കുശേഷം, ഞാന്‍ ഒരു നാടകത്തിന്റെ ഭാഗമാകുകയാണ്.
സൂര്യ കൃഷ്ണമൂര്‍ത്തിസാര്‍ സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകം ജൂണ്‍ 3,4 ദിവസങ്ങളിലായി വൈകീട്ട് 06.30ന് തൈക്കാട് (തിരുവനന്തപുരം) സൂര്യസാറിന്റെ നാടക കളരിയിലെ ഗണേശത്തില്‍ അരങ്ങേറുകയാണ്. ഏവരും തീര്‍ച്ചയായും വന്ന് ദയവോടെ ഈ അവസരത്തെ അനുഗ്രഹിക്കുകയും, പങ്കുചേരുകയും ന്റെ സ്വപ്‌നത്തിന്റെ ഭാഗമാകുകയും ചെയ്യണം'. എന്നാണ് രചന പറഞ്ഞത്.
20 വര്‍ഷങ്ങള്‍ക്കുശേഷമാണ് രചന വീണ്ടും നാടകത്തില്‍ അഭിനയിക്കുന്നത്. മിക്ക സിനിമാ താരങ്ങളും പറഞ്ഞിരിക്കുന്നത് നാടകം എന്നത് മറ്റൊരു അനുഭവമാണെന്നാണ്. റീടേക്കുകളോ, കട്ട് വിളികളോ ഇല്ലാതെ സദസിനോട് നേരിട്ട് സംവദിക്കുക എന്നത് ദുഷ്‌ക്കരമാണെന്നും, എല്ലാവര്‍ക്കും സാധിക്കുന്നതല്ലായെന്നും പലരും പറഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെയാണ് താന്‍ നടകത്തിലേക്ക് എത്തുന്നുവെന്നത്, അത്യന്തം സന്തോഷത്തോടെ രചന ആരാധകരെ അറിയിച്ചതും. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെല്ലാംതന്നെ വലിയ നാടകത്തിന്റെ ഭാഗമായിട്ടുള്ളതാണ്. കൂടാതെ മലയാളത്തില്‍ നമ്മെ അഭിനയിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള മിക്കവരും നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയവരുമാണ്.
അഖില്‍ മാരാര്‍ പുറത്തായോ? ആശങ്കയുടെ മുള്‍മുനയില്‍ ആരാധകര്‍, ആശ്വാസമായി രാജലക്ഷ്മിയുടെ വാക്കുകള്‍.!
'വനിത കമ്മീഷന്‍ വരെ ഇടപെട്ടു': ശോഭയ്ക്കെതിരായ അഖിലിന്‍റെ പരാമര്‍ശത്തില്‍ മോഹന്‍ലാല്‍