പോൺ വീഡിയോ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു.
മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര പോണ്‍ ചിത്ര നിര്‍മ്മാണത്തിന്‍റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ അന്വേഷണത്തിലാണ്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ കുന്ദ്രയ്ക്ക് സമൻസ് അയച്ചിരുന്നു.
പോണ്‍ വീഡിയോ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി കുന്ദ്രയുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ ഇഡി റെയ്ഡുകൾ നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്.
undefined
അശ്ലീല ഉള്ളടക്കം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് കുന്ദ്രയെ 2021 ജൂലൈയിൽ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷം കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഈ കേസിൽ തന്നെ ഒരു "ബലിആടാണെന്നും" തനിക്ക് ഒന്നും അറിയില്ലെന്നാണ് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുന്ദ്ര പറഞ്ഞത്.
ഇപ്പോള്‍ വന്ന ഇഡി കേസില്‍ നിശബ്ദത പാലിച്ച കുന്ദ്ര പറഞ്ഞത് ഇതാണ് “ഇതുവരെ, ഞാൻ ഒരു അശ്ലീല വീഡിയോ നിര്‍മ്മാണത്തിന്‍റെ ഭാഗമായിട്ടില്ല, പോണിന്‍റെ ഭാഗമല്ല. ഈ ആരോപണം പുറത്തുവന്നപ്പോൾ ഏറെ വേദനിപ്പിച്ചു. ഇതിന് വസ്തുതകളോ തെളിവുകളോ ഇല്ലെന്നതിനാലാണ് ജാമ്യം ലഭിച്ചത്. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം.
ഒരു ആപ്പ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കിയതില്‍ എന്‍റെ മകന്‍റെ പേരിൽ ഒരു ലിസ്റ്റ് ചെയ്ത കമ്പനി ഉണ്ടായിരുന്നു. ഞങ്ങൾ സാങ്കേതിക സേവനങ്ങൾ നൽകാറുണ്ടായിരുന്നു. എന്‍റെ ബന്ധുവിന്‍റെ കമ്പനിയായ കെൻറിന് ഞങ്ങൾ സാങ്കേതിക സേവനങ്ങൾ നൽകി. അതിൽ അദ്ദേഹം യുകെയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു ആപ്പ് പുറത്തിറക്കി. അത് ബോള്‍ഡായ ഒരു ആപ്പായിരുന്നു, അത് മുതിര്‍ന്ന പ്രേക്ഷകർക്കായി നിർമ്മിച്ച ഇവ എ-റേറ്റഡ് സിനിമകളായിരുന്നു. പക്ഷെ അത് പോണ്‍ അല്ലായിരുന്നു" കുന്ദ്ര പറയുന്നു.
അതുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് രാജ് കുന്ദ്ര തുടര്‍ന്നു “എന്‍റെ പങ്കാളിത്തത്തെ സംബന്ധിച്ചിടത്തോളം, ഇത് പൂർണ്ണമായും ഒരു സാങ്കേതിക ദാതാവ് എന്ന നിലയിലാണ് അതിലെ കണ്ടന്‍റ് എന്‍റെതല്ല. ഞാൻ രാജ് കുന്ദ്രയെ കണ്ടിട്ടുണ്ടെന്നോ, അദ്ദേഹം പറഞ്ഞ് ഏതെങ്കിലും സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നോയെന്നോ, രാജ് കുന്ദ്ര പോണ്‍ സിനിമ നിർമ്മിച്ചിട്ടുണ്ടെന്നോ പറയുന്ന ഒരു പെൺകുട്ടി മുന്നോട്ട് വരട്ടെ, അപ്പോള്‍ സമ്മതിക്കാം ഞാന്‍ കുറ്റക്കാരനാണെന്ന്. മാധ്യമങ്ങൾ പറയുന്നത് രാജ് കുന്ദ്രയാണ് 13 ആപ്പുകളുടെയും ഉടമ എന്നാണ്. ഞാന്‍ ഒരു തെറ്റും നടത്തിയിട്ടി" കുന്ദ്ര പറഞ്ഞു.
അച്ഛന്‍റെ പേര് ഗൂഗിള്‍ ചെയ്ത് നോക്കരുത്; മകനെ കര്‍ശനമായി വിലക്കി ശില്‍പ ഷെട്ടി.!