സീ കേരളത്തിലെ ശ്യാമാംബരത്തിൽ ആയിരുന്നു നടൻ ഒടുവിലായി അഭിനയിച്ചത്.
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ നടനാണ് രാഹുൽ രാമചന്ദ്രൻ. മൗനരാഗത്തിലൂടെ മലയാളികൾ കണ്ട് പരിചയിച്ച മുഖം പിന്നീട് മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. എന്നും സമ്മതത്തിന് ശേഷം സീ കേരളത്തിലെ ശ്യാമാംബരത്തിൽ ആയിരുന്നു നടൻ ഒടുവിലായി അഭിനയിച്ചത്. രാഹുൽ രാമചന്ദ്രൻ, ഹരിത നായർ, രശ്മി ബോബൻ എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
എന്നാൽ രാഹുൽ ശ്യാമാംബരത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ 'ശ്യാമാംബരത്തില്‍ നിന്ന് മാറിയതിനെക്കുറിച്ച് തുറന്ന് പറയുകയാണ് രാഹുൽ. ' പരമ്പരയിലുണ്ടായിരുന്ന സമയത്ത് എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു. ഇപ്പോഴും അതേ സപ്പോര്‍ട്ടുണ്ടെന്നറിയാം. കല്യാണത്തിരക്കിലാണ്. ഓരോ കാര്യങ്ങളൊക്കെയായി നല്ല ഓട്ടത്തിലായിരുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. കമ്മിറ്റ്‌മെന്റില്ല, ഒരു ആര്‍ടിസ്റ്റായാല്‍ ഇങ്ങനെയാണോ വേണ്ടത് എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ആര്‍ടിസ്റ്റുകളും മനുഷ്യരാണ്. കംഫര്‍ട്ടല്ലെങ്കില്‍ നമ്മള്‍ക്ക് അതില്‍ നില്‍ക്കാനാവുമോ. എന്റെ പേഴ്‌സണല്‍ ലൈഫ് വെച്ച് കുറച്ചുപേര്‍ കളിച്ചപ്പോള്‍ എനിക്ക് പ്രതികരിക്കേണ്ടി വന്നു. അതില്‍ നില്‍ക്കുന്നതല്ല, ഇറങ്ങുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി' എന്നായിരുന്നു നടന്റെ പ്രതികരണം.
എന്റെ ഫാമിലിയെ ഒരു കാര്യത്തിലേക്ക് വലിച്ചിടുമ്പോള്‍ ഞാന്‍ നോക്കിയിരിക്കില്ല. പ്രതികരിച്ചു കൊണ്ട് തന്നെയാണ് മാറിയത്. അതിലേക്ക് പുതിയ ആര്‍ടിസ്റ്റ് വന്നത് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. മാറ്റുന്ന കാര്യത്തെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. ഫാമിലിയെക്കുറിച്ച് പറയുമ്പോള്‍ ആരായാലും നോക്കി നില്‍ക്കില്ലെന്നും രാഹുൽ.
വ്യാജവാർത്തകൾ ഒരു വ്യക്തിയെ എങ്ങനെ ബാധിക്കും? 'ലൈവ്' റിവ്യു
താൻ ചെയ്യുന്നൊരു പ്രൊജക്റ്റില്‍ ഞാന്‍ മാത്രമാണ് ഇന്‍വോള്‍വാകുന്നത്. അതില്‍ എന്റെ ഭാര്യയാവാന്‍ പോവുന്ന കുട്ടിയെ പിടിച്ചിടുന്നത് ശരിയല്ല. അതൊക്കെ മോശം കാര്യമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നും സമ്മതം പരമ്പരയിലൂടെയാണ് അശ്വതിയും രാഹുലും പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. സ്‌ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും ഒന്നിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ഒന്നിച്ചുള്ള വീഡിയോയുമായും ഇരുവരും എത്താറുണ്ട്.