നടി രാധിക ആപ്‌തെയുടെ മെറ്റെണിറ്റി ഫോട്ടോഷൂട്ടിന് സൈബർ ആക്രമണം നേരിടുന്നു.
മുംബൈ: നടി രാധിക ആപ്‌തെയ്ക്ക് കഴിഞ്ഞാഴ്ചയാണ് ആദ്യ കുഞ്ഞ് പിറന്നത്. വെള്ളിയാഴ്ച തന്‍റെ ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ മാറോട് ചേര്‍ത്തുള്ള ചിത്രം പങ്കുവച്ചിരുന്നു നടി. എന്നാല്‍ നടിയുടെ മെറ്റെണിറ്റി ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ അടുത്തിടെയാണ് പുറത്തുവന്നത്.
എന്നാല്‍ ഈ ഫോട്ടോകള്‍ വന്നതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് രാധിക നേരിടുന്നത്. രാധികയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തെ അവമതിക്കുന്നതാണ് എന്നാണ് പലരുടെയും പരാതി. പ്രസവത്തിന് ശേഷം വീണ്ടും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇത്തരം ഒരു ഫോട്ടോഷൂട്ട് പുറത്തുവിട്ടത് എന്നാണ് ഒരുകൂട്ടം ആരോപിക്കുന്നത്. ഒപ്പം രാധികയെ കടുത്ത രീതിയില്‍ ബോഡി ഷെയിമിംഗ് ചെയ്യുന്നവരുമുണ്ട്.
undefined
എന്നാല്‍ രാധികയ്ക്ക് പിന്തുണയുമായി ആളുകള്‍ രംഗത്ത് എത്തുന്നുണ്ട്. തന്‍റെ മാതൃത്വത്തെ ബോള്‍ഡായി ആവിഷ്കരിക്കാനാണ് രാധിക ശ്രമിച്ചത് എന്നാണ് ചില കമന്‍റുകള്‍ പറയുന്നത്. ഒക്ടോബറിൽ ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ 2024-ൽ പങ്കെടുത്ത സമയത്താണ് നടി തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന കാര്യം പ്രഖ്യാപിച്ചത്.
താന്‍ പോലും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നും, ഇത് അപ്രതീക്ഷിത ഗര്‍ഭമാണെന്നും രാധിക അന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രസവത്തിന് ശേഷം കുഞ്ഞ് ആണാണോ പെണ്ണാണോയെന്ന് ഇതുവരെ രാധിക പങ്കുവച്ചിട്ടില്ല.
എന്നാല്‍ പ്രസവത്തിന് പിന്നാലെ താന്‍ ജോലികളിലേക്ക് മടങ്ങുകയാണെന്ന് താരം പറഞ്ഞു. കുഞ്ഞിനെ മാറിലടക്കി താന്‍ ജോലിയുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗിലാണ് എന്നാണ് രാധിക പങ്കുവച്ച ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
രാധിക ആപ്‌തെ 2012 ല്‍ ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബെനഡിക്‌ട് ടെയ്‌ലറെ വിവാഹം കഴിച്ചിരുന്നു. നോർത്തേൺ ഇംഗ്ലണ്ടിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ കുറച്ചുകാലമായി ബ്രിട്ടനില്‍ സ്ഥിര താമസമാക്കിയ രാധിക ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നതും കുറഞ്ഞിരുന്നു. സിസ്റ്റർ മിഡ്നൈറ്റ് എന്ന ചിത്രത്തിലാണ് രാധിക അവസാനമായി അഭിനയിച്ചത്.
'താഴത്തില്ലെടാ' : ഇങ്ങനെയാണെങ്കില്‍ ഇന്ത്യയില്‍ ഇനി ഷോ ചെയ്യില്ല, ഗായകന്‍ ദിൽജിത് ദോസഞ്ച്