മലൈക്കോട്ടൈ വാലിബനാണ് മോഹന്‍ലാലിന്‍റെ അടുത്ത ചിത്രം
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി ഒരു പിറന്നാളാഘോഷ ചിത്രം. നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനാണ് മോഹന്‍ലാല്‍ ഉല്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. താരസംഘടന അമ്മയുടെ പ്രവര്‍ത്തനങ്ങളിലും ഒരുമിച്ചുള്ള മോഹന്‍ലാല്‍, ഇടവേള ബാബു, ശ്വേത മേനോന്‍, സിദ്ദിഖ്, ബാബുരാജ്, സുധീര്‍ കരമന എന്നിവരാണ് ചിത്രങ്ങളില്‍ ഉള്ളത്. എല്ലാവരും പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അമ്മ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം സംഘടനയുടെ ഓഫീസില്‍ വച്ചു തന്നെയായിരുന്നു പിറന്നാളാഘോഷം.
പ്രിയദര്‍ശന്‍റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്‍റെ വിജയാഘോഷത്തിലും മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കേക്ക് മുറിച്ച മോഹന്‍ലാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടതിലുള്ള തന്‍റെ സന്തോഷവും അറിയിച്ചു. ആ സിനിമയെപ്പറ്റി കേട്ടു. വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു. വലിയ സന്തോഷം. അതിലുള്ള എല്ലാവര്‍ക്കും, അഭിനയിച്ച എല്ലാവര്‍ക്കും ആശംസകള്‍ പറയുന്നു. തീര്‍ച്ഛയായും പ്രിയദര്‍ശന്‍റെ ഒരു സിനിമ. അപ്പോള്‍ അതിന്‍റെ ഒരു വിജയാഘോഷമായിട്ട് അതില്‍ അഭിനയിച്ച ഒരാള്‍ക്ക് ഗുഡ് ലക്ക്. ഓള്‍ ദി ബെസ്റ്റ് (ഷെയ്ന്‍ നിഗത്തിന് കേക്ക് നല്‍കിക്കൊണ്ട്). പ്രിയന്‍, പ്രിയന്‍റെ ഒരു അഭാവത്തില്‍ ഇതിന്‍റെയൊരു വിജയം ഞാന്‍ ആഘോഷിക്കുകയാണ്, മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബനാണ് മോഹന്‍ലാലിന്‍റേതായി അടുത്ത് പുറത്തിറങ്ങുന്ന ചിത്രം. രാജസ്ഥാനിലെ പ്രധാന ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തെത്തും. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.