ഭാര്യ ബെനിറ്റ ജേക്കബിനും മക്കൾക്കും ഒപ്പമുള്ള ഫോട്ടോകളും ലിസ്റ്റിൻ ഷെയർ ചെയ്തിട്ടുണ്ട്.
'ട്രാഫിക്' എന്ന ചിത്രം നിർമിച്ച് കൊണ്ട് മലയാള സിനിമാ മേഖലയിൽ ചുവടുറപ്പിച്ച ആളാണ് ലിസ്റ്റിൻ സ്റ്റീഫൻ. പിന്നീട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ 'മാജിക് ഫ്രെയിംസി'ലൂടെ മലയാളികൾക്ക് മുന്നിലെത്തി. നിർമാതാവിന് പുറമെ മുൻനിര യുവതാരങ്ങളുടെ പ്രിയ സുഹൃത്ത് കൂടിയാണ് ലിസ്റ്റിൻ. പ്രത്യേകിച്ച് പൃഥ്വിരാജുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് ലിസ്റ്റിന്‍. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും അദ്ദേഹം പങ്കുവയ്ക്കുന്ന രസകരമായ കുറിപ്പുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തന്റെ വിവാഹ വാർഷികവുമായി ബന്ധപ്പെട്ടാണ് ലിസ്റ്റിൻ സ്റ്റീഫൻ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. "മനസ്സിൽ കരയുകയാണ് എന്നും..ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണ് എന്നും തോന്നാം..നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും.. എന്തായാലും ഇപ്പോൾ എട്ട് വർഷം…ഓർക്കാനൂടെ വയ്യ ..പക്ഷെ ഓർത്തേ പറ്റൂ … അതാണ് ജീവിതവും കുടുംബജീവിതം. ഇപ്പോൾ ഞാൻ, നീ,ഐസക്,ഇസബൽ", എന്നാണ് ലിസ്റ്റിൻ കുറിച്ചത്.
ഭാര്യ ബെനിറ്റ ജേക്കബിനും മക്കൾക്കും ഒപ്പമുള്ള ഫോട്ടോകളും ലിസ്റ്റിൻ ഷെയർ ചെയ്തിട്ടുണ്ട്. 2015 ഓഗസ്റ്റിൽ ആയിരുന്നു ബെനിറ്റ ജേക്കബും ലിസ്റ്റിനും ആയുള്ള വിവാഹം. താരസമ്പന്നമായ വിവാഹത്തില്‍ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെ ഒട്ടനവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.
വിനായകന്റെ 'പോര്' ഇനി വിക്രമിനോട്, 'മനസിലായോ സാറേ'
ട്രാഫിക് എന്ന ചിത്രത്തിന് ശേഷം ചാപ്പാ കുരിശ് (2011), ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു, വിമാനം, ഡ്രൈവിംഗ് ലൈസൻസ്, കെട്ട്യോളാണ് എന്റെ മാലാഖ, കടുവ, തുറമുഖം, ഗോൾഡ് തുടങ്ങി ഒട്ടനവധി സിനിമകൾ ലിസ്റ്റിന്റെ നിർമാണത്തിൽ റിലീസ് ചെയ്തു. നിവിൻ പോളി നായകനായി എത്തുന്ന ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ആണ് ലിസ്റ്റിന്‍ ഏറ്റവും ഒടുവില്‍ നിര്‍മിച്ച ചിത്രം, ഓണം റിലീസായി ഓഗസ്റ്റ് 25ന് തിയറ്ററില്‍ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..