പുഴു എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. റത്തീനയായിരുന്നു ചിത്രത്തിന്റെ സംവിധാനം.
മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി(mammootty). സിനിമാ ജീവിതത്തിൽ അമ്പത് വർഷങ്ങൾ പിന്നിട്ട ഈ പ്രതിഭ കൈവയ്ക്കാത്ത കഥാപാത്രങ്ങൾ വിരളമാണെന്ന് തന്നെ പറയാം. ഇത്രയും കാലമായി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും മമ്മൂട്ടി കഥാപാത്രങ്ങൾ അഭ്രപാളികളിൽ മിന്നിമറഞ്ഞു. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന താരത്തിനൊപ്പമുള്ള 'ഫാൻ ബോയ്സിന്റെ' ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, പി സി വിഷ്ണുനാഥ്, ദീപക് ജോയ്, പാലക്കാട് കെ.എസ്.യു ജില്ലാ സെക്രട്ടറി അജാസ്, മുൻ കെ.എസ്.യു നേതാവും, ഓവർസീസ് കോൺഗ്രസ്സ് നേതാവുമായ അനുരാ മത്തായി, എന്നിവർ മമ്മൂട്ടിയെ കാണാൻ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. നിർമ്മാതാവ് ആന്റോ ജോസഫാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.
അതേസമയം, പുഴു എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. റത്തീനയായിരുന്നു ചിത്രത്തിന്റെ സംവിധാനം. നെഗറ്റീവ് ഷെഡിലുള്ള മമ്മൂട്ടി കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'പുഴു'. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ഉണ്ട'യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് 'പുഴു'. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ 'പുഴു'വിന്റെ ഭാഗമായി എത്തുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.
തെന്നിന്ത്യയിൽ കല്യാണ മേളം; സ്റ്റാലിനെ വിവാഹം ക്ഷണിച്ച് നയൻതാരയും വിഘ്നേഷും