ഇരുണ്ട നിറമുള്ള പെണ്‍കുട്ടികള്‍ സിനിമയില്‍ ഓഡിഷന് ചെല്ലുമ്പോള്‍ വെളുത്തവരാണെങ്കില്‍ വേഗം അവസരം ലഭിക്കുമായിരുന്നു എന്ന് പലപ്പോഴും പലരും പറഞ്ഞ് താൻ കേട്ടിട്ടുണ്ടെന്ന് പ്രിയങ്ക പറയുന്നു.
ബോളിവുഡിലെ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. സമീപകാലത്ത് ബോളിവുഡിൽ നിന്നും മാറി നിൽക്കുന്ന പ്രിയങ്ക ചോപ്ര നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടുവെന്ന് പറയുകയാണ് ഇപ്പോൾ.
ഇരുണ്ട നിറമുള്ള പെണ്‍കുട്ടികള്‍ സിനിമയില്‍ ഓഡിഷന് ചെല്ലുമ്പോള്‍ വെളുത്തവരാണെങ്കില്‍ വേഗം അവസരം ലഭിക്കുമായിരുന്നു എന്ന് പലപ്പോഴും പലരും പറഞ്ഞ് താൻ കേട്ടിട്ടുണ്ടെന്ന് പ്രിയങ്ക പറയുന്നു. ''പലപ്പോഴും സിനിമാ കഥാപാത്രങ്ങള്‍ക്കായി എന്നെ വെളുപ്പിച്ചിട്ടുണ്ട്. ഒട്ടേറെ സിനിമകളില്‍. ഒരു സിനിമയിലെ പാട്ടിന്റെ വരികളില്‍ 'പാല്‍ നിറമുള്ള പെണ്ണ്' എന്ന വിശേഷണമുണ്ടായിരുന്നു. അതിന് വേണ്ടി 'പാല്‍ പോലെ' വെളുപ്പിച്ചു'', എന്നും പ്രിയങ്ക പറഞ്ഞു.
വെള്ളിത്തിരയിൽ എത്തിയപ്പോൾ തന്നെ ഡസ്‌കി എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഒരു നടിയാകുമ്പോള്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യം ചെയ്യുന്നത് കരിയറിന്റെ ഭാഗമായിരുന്നുവെന്നും അക്കാലത്ത് വിപണിയിൽ എത്തിയിരുന്നതിൽ ഭൂരിഭാഗം ഉത്പന്നങ്ങളും ഫെയര്‍നെസ് ക്രീമുകളായിരുന്നു എന്നും പ്രിയങ്ക പറയുന്നു.
'കളിയാട്ട'ത്തിന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന് ആരംഭം
അതേസമയം, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് നിർമാതാക്കളാകുന്ന ആമസോണ്‍ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡലിന്‍റെ ട്രെയ്‍ലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയിരുന്നു. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തുന്ന ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സീരീസിൽ ഗെയിം ഓഫ് ത്രോൺസിലെ റോബ് സ്റ്റാർക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാൽഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നു. 6 എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകൾ പ്രൈം വീഡിയോയിൽ ഏപ്രിൽ 28 ന് പ്രീമിയർ ആരംഭിക്കും. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു.