അമേരിക്കയിലെ ടെക്സാസില്‍ നടന്ന സൌത്ത് ബൈ സൌത്ത് വെസ്റ്റ് കോണ്‍ഫ്രന്‍സില്‍ ഒരു സെഷനില്‍ പങ്കെടുക്കുകയായിരുന്നു പ്രിയങ്ക
ഹോളിവുഡ്: ബോളിവുഡില്‍ തന്‍റെ കരിയര്‍ ആരംഭിച്ച് ഇന്ന് ഹോളിവുഡിലെ തിരക്കേറിയ നടിയാണ് പ്രിയങ്ക ചോപ്ര. എട്ടു വര്‍ഷത്തോളമായി പ്രിയങ്ക ബോളിവുഡില്‍ സാന്നിധ്യം അറിയിച്ചിട്ട്. ഇപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡലിലെ പ്രധാന നായികയാണ് പ്രിയങ്ക. ഈ സീരിസിന്‍റെ പ്രമോഷന്‍ പരിപാടിയില്‍ പ്രിയങ്ക നടത്തിയ ഒരു അഭിപ്രായമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
അമേരിക്കയിലെ ടെക്സാസില്‍ നടന്ന സൌത്ത് ബൈ സൌത്ത് വെസ്റ്റ് കോണ്‍ഫ്രന്‍സില്‍ ഒരു സെഷനില്‍ പങ്കെടുക്കുകയായിരുന്നു പ്രിയങ്ക. അപ്പോള്‍ വന്ന ഒരു ചോദ്യത്തിനാണ് പ്രിയങ്ക ഉത്തരം നല്‍കിയത്. പ്രിയങ്കയുടെ അഭിമുഖം എടുത്ത വ്യക്തി ഷാരൂഖ് ഖാന്‍ ഒരിക്കല്‍ എന്തു കൊണ്ട് നിങ്ങള്‍ ഹോളിവുഡില്‍ പോകുന്നില്ല എന്ന ചോദ്യത്തിന് ഞാന്‍ ഇവിടെ കംഫേര്‍ട്ടാണ് എന്നാണ് ഉത്തരം നല്‍കിയത്. ഇതിനോട് പ്രിയങ്ക എങ്ങനെ പ്രതികരിക്കുന്നു എന്ന് ചോദിച്ചു.
പ്രിയങ്കയുടെ മറുപടി ഇങ്ങനെയായിരുന്നു. "കംഫേര്‍ട്ട് എന്നത് എനിക്ക് ബോറിംഗാണ്. ഇത് പറയുന്നത് കൊണ്ട് ഞാന്‍ അഹങ്കാരിയല്ല, എനിക്ക് ആത്മവിശ്വാസമുണ്ട്. ഞാൻ ഒരു സെറ്റിലേക്ക് നടക്കുമ്പോൾ ഞാൻ എന്താണ് അവിടെ ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാൻ ഏത് ഓഡിഷനിലും പങ്കെടുക്കും. ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്. ഒരു രാജ്യത്ത് ഞാന്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ ആ വിജയത്തിന്‍റെ ഭാണ്ഡം പേറി മറ്റൊരു രാജ്യത്ത് ഞാന്‍ നടക്കില്ല"
“ഞാൻ വളരെ പ്രൊഫഷണലാണ്. എന്‍റെ ചുറ്റുമുള്ള ആളുകളോട് ചോദിച്ചാൽ അവര്‍ എന്‍റെ പ്രൊഫഷണലിസത്തെക്കുറിച്ചാണ് പറയുക. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്‍റെ അച്ഛൻ പട്ടാളക്കാരനായിരുന്നു. അദ്ദേഹം എന്നെ അച്ചടക്കത്തിന്‍റെ വില പഠിപ്പിച്ചു. നമ്മുക്ക് ലഭിക്കുന്ന അവസരത്തിന്‍റെ മൂല്യം നിസ്സാരമായി കാണരുതെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു" - പ്രിയങ്ക പറയുന്നു
വിമര്‍ശനങ്ങളെ തട്ടിമാറ്റി ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് എന്‍റെ ശൈലി. എന്‍റെ വിജയങ്ങള്‍ എന്‍റെ അദ്ധ്വാനത്തില്‍ നിന്നും ഉണ്ടാകണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അതേ സമയം അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് നിർമാതാക്കളാകുന്ന ആമസോണ്‍ പ്രൈം വീഡിയോയുടെ വെബ് സീരീസാണ് പ്രിയങ്കയുടെ അടുത്തതായി ഇറങ്ങാന്‍ പോകുന്ന സിറ്റഡല്‍. ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സീരീസിൽ ഗെയിം ഓഫ് ത്രോൺസിലെ റോബ് സ്റ്റാർക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാൽഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നു.
മോദിയെ തന്‍റെ കോമഡി ഷോയിലേക്ക് ക്ഷണിച്ച് കപില്‍ ശര്‍മ്മ; മറുപടി ഇതായിരുന്നു
പ്രിയങ്ക ചോപ്ര നായിക, ആമസോണ്‍ പ്രൈമിന്‍റെ ത്രില്ലര്‍ വെബ് സിരീസ് 'സിറ്റഡല്‍' ട്രെയ്‍ലര്‍