'ഖുറേഷി അബ്രാം' സമ്മാനിച്ച ലക്ഷ്വറി സണ്‍ഗ്ലാസ് ധരിച്ച് പൃഥ്വിരാജ്

By Web Team  |  First Published Sep 11, 2021, 3:38 PM IST

'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആറാം തീയതി അവസാനിച്ചിരുന്നു


മോഹന്‍ലാലില്‍ നിന്നു തനിക്കു ലഭിച്ച ഒരു സമ്മാനത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. താന്‍ സംവിധാനം ചെയ്‍ത 'ലൂസിഫറി'ല്‍ 'അബ്രാം ഖുറേഷി'യായി മോഹന്‍ലാല്‍ എത്തിയ ടെയ്ല്‍ എന്‍ഡ് ഭാഗത്ത് അദ്ദേഹം ധരിച്ച അതേ മാതൃകയിലുള്ള ഒരു കണ്ണടയായിരുന്നു അത്. സണ്‍ഗ്ലാസിന്‍റെ ബ്രാന്‍ഡും വിലയും അന്വേഷിച്ച് ഇന്‍റര്‍നെറ്റില്‍ ഇരുവരുടെയും ആരാധകരുടെ തിരയലായിരുന്നു പിന്നീട്. വൈകാതെ മോഡലും വിലയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ഡീറ്റാ എന്ന ലക്ഷ്വറി ഐവെയര്‍ ബ്രാന്‍ഡിന്‍റെ മാക്ക് ഫൈവ് എന്ന മോഡല്‍ ആയിരുന്നു പൃഥ്വിക്കുള്ള മോഹന്‍ലാലിന്‍റെ സമ്മാനം. ഒന്നര ലക്ഷം രൂപയ്ക്കു മുകളിലാണ് ഇതിന്‍റെ വില. ഇപ്പോഴിതാ ഈ ഗ്ലാസ് ധരിച്ച പൃഥ്വിരാജിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയും സുഹൃത്തായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സണ്‍ഗ്ലാസ് ധരിച്ച പൃഥ്വിയുടെ ചിത്രവും വീഡിയോയും പങ്കുവച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Prithviraj Sukumaran (@therealprithvi)

അതേസമയം 'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആറാം തീയതി അവസാനിച്ചിരുന്നു. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!