വേറെന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു. മറുപടിയായി വന്നത് താങ്ക്സ് ഫോർ കമിംങ് ഇൻ ടു മൈ ലൈഫ് എന്നാണ്
തിരുവനന്തപുരം: സീരിയലിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സ്വാസിയും പ്രേമും പ്രണയത്തിലാവുന്നത്. ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രണയകാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സ്വാസികയിപ്പോൾ. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
"സ്പാർക്ക് ആദ്യം തോന്നിയത് എനിക്കാണ്. ഞാൻ പറഞ്ഞു. ഒരു സീൻ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. തോളത്ത് ചാരിയിരുന്ന് ഡയലോഗ് പറയുകയാണ്. ഡയറക്ടർ കട്ട് പറഞ്ഞപ്പോൾ കൊള്ളാമല്ലേ, എനിക്ക് നല്ലൊരു ഫീൽ വരുന്നുണ്ട്, കല്യാണം കഴിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പ്രേം ഒരു ചിരി ചിരിച്ച് പോയി. വീണ്ടും ഇത് പോലെ ഇരുന്ന സമയത്ത് ഞാൻ പിന്നെയും പറഞ്ഞു. സീരിയസായി പറഞ്ഞതാണ്, എനിക്ക് അങ്ങനെയൊരു ഇഷ്‌ടം തോന്നുന്നുണ്ട്, കംഫർട്ടബിളായി ഫീൽ ചെയ്യുന്നുണ്ട്, മുമ്പ് പല ആൾക്കാരുടെ കൂടെ വർക്കും ചെയ്തിട്ടും ഇല്ലാത്ത ഒരിതുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രേം ചിരിച്ചങ്ങ് പോയി. പിന്നെ ഞാൻ ചോദിച്ചില്ല.
undefined
ആ ഷെഡ്യൂൾ കഴിഞ്ഞ് നാട്ടിൽ പോയി. ഇടയ്ക്ക് മെസേജ് ചെയ്യും. ഇദ്ദേഹത്തിന് സൂപ്പർ മാർക്കറ്റുണ്ട്. തിരിച്ച് ഷൂട്ടിന് വരുമ്പോൾ എനിക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. വേറെന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു. മറുപടിയായി വന്നത് താങ്ക്സ് ഫോർ കമിംങ് ഇൻ ടു മൈ ലൈഫ് എന്നാണ്" . എന്താണെന്ന് ചോദിച്ചപ്പോൾ ഇത്രയും ദിവസം സംസാരിച്ചപ്പോഴും അന്ന് പറഞ്ഞ കാര്യങ്ങൾ ആലോചിച്ചപ്പോഴും തോന്നിയെന്നൊക്കെ പ്രേം ജേക്കബ് പറഞ്ഞെന്നും സ്വാസിക ഓർത്തു.
വിവാഹ ശേഷം പ്രേമിന് മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് സ്വാസിക പറയുന്നു. അധികം സംസാരിക്കാത്ത ആളാണ്. ഒന്നും ചിരിച്ച് കൂടെ എന്നൊക്കെ ചോദിച്ച് അന്ന് ഞാൻ വഴക്കിടും. അതിനൊന്നും മാറ്റം ഇല്ല. ഞാൻ പൈങ്കിളിയും ഓവർ റൊമാന്റിക്കാണ്. സീത എന്ന സീരിയലാണെങ്കിൽ അതിലും ക്രിഞ്ചാണ്. അതിൽ ഇന്ദ്രേട്ടൻ എന്നെ രാജ്‍ഞിയെ പോലെ കൊണ്ട് നടക്കുന്നു. ഇങ്ങനെ ഒരാളെ കിട്ടണം എന്നായിരുന്നു അപ്പോൾ എന്റെ മനസിൽ. പക്ഷെ റിയാലിറ്റിയിൽ ഇയാളുമായി അട്രാക്റ്റ് ആയി.
'രണ്ട് മുന്‍ കാമുകിമാര്‍ ചതിച്ചിട്ടുണ്ട്' : ഷാഹിദ് കപൂറിന്‍റെ തുറന്നുപറച്ചില്‍ - വീഡിയോ വൈറല്‍
ആവേശം കണ്ട ആവേശം പങ്കിട്ട് നടി മൃണാല്‍; ഷെയര്‍ ചെയ്ത് നസ്രിയ; ഇത്ര ആവേശം വേണോയെന്ന് സോഷ്യല്‍ മീഡിയ