'കടലും കരയും പിന്നെ ഞാനും' : ചിത്രങ്ങള്‍ പങ്കുവച്ച് പ്രീത പ്രദീപ്

By Web Team  |  First Published Apr 22, 2021, 6:11 PM IST

മിക്കപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുള്ള പ്രീതയുടെ പുതിയ ബോള്‍ഡ് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സൂര്യന്‍ ഭൂമി കടല്‍ പിന്നെ ഞാനും എന്ന ക്യാപ്ഷനോടെയാണ് പ്രീത ബീച്ച്‌സൈഡില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 


മിനി സ്‌ക്രീനിലൂടെയും നൃത്തവേദികളിലൂടെയും മലയാളിക്ക് സുപരിചിതയായ താരമാണ് പ്രീത പ്രദീപ്. പ്രീത എന്നതിനേക്കാളുപരിയായി മതികല എന്ന് പറയുന്നതാകും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് ഓര്‍ക്കാനുള്ള വഴി. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. കൂടാതെ ചില മലയാള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രീത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രീത.

മിക്കപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുള്ള പ്രീതയുടെ പുതിയ ബോള്‍ഡ് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സൂര്യന്‍ ഭൂമി കടല്‍ പിന്നെ ഞാനും എന്ന ക്യാപ്ഷനോടെയാണ് പ്രീത ബീച്ച്‌സൈഡില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഡെനിം മിനി സ്‌കര്‍ട്ടിനൊപ്പം മനോഹരമായ ബ്ലാക് ഹാഫ്‌ടോപ്പും, ബീച്ച്ക്യാപും അണിഞ്ഞാണ് ചിത്രത്തില്‍ പ്രീതയുള്ളത്. മനോഹരമായ ചിത്രമാണല്ലോയെന്നുപറഞ്ഞ് ആരാധകര്‍ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഉയരെ അടക്കമുള്ള സിനിമകളില്‍ പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു താരം വിവാഹിതയായത്. ഭര്‍ത്താവ് വിവേകിനൊപ്പമുള്ള ബീച്ച് ചിത്രങ്ങളും പ്രീത പങ്കുവച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Preetha Pradeep (@preethspradeep)

click me!