'പ്രതീഷിന്റെ അവഗണന, സഞ്ജന കടുംകൈ ചെയ്യുന്നോ ?' : കുടുംബവിളക്ക് റിവ്യു

By Web Team  |  First Published Sep 24, 2023, 3:21 PM IST

ചെന്നൈയില്‍ പാട്ടുപാടാനായി പോയ പ്രതീഷ് ദീപ എന്ന പെണ്‍കുട്ടിയുടെ വലയിലാവുകയായിരുന്നു. പ്രതീഷിനെ ദീപ ചതിച്ച് കൂടെ കൂട്ടിയിരിക്കുകയാണ്. 


തിരുവനന്തപുരം: പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്ക് അത്യന്തം കലുഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. സഞ്ജനയും പ്രതീഷും തമ്മിലുള്ള ബന്ധം ആകെ വഷളായിരിക്കുകയാണ്. ചെന്നൈയില്‍ പാട്ടുപാടാനായി പോയ പ്രതീഷ് ദീപ എന്ന പെണ്‍കുട്ടിയുടെ വലയിലാവുകയായിരുന്നു. പ്രതീഷിനെ ദീപ ചതിച്ച് കൂടെ കൂട്ടിയിരിക്കുകയാണ്. 

പ്രതീഷിന്റെ ഫോണും മറ്റും ദീപയും അവരുടെ സഹോദരനും കയ്യിലാക്കിയിരിക്കയാണ്. പ്രതീഷിനെ അന്വേഷിച്ച് ചെന്നൈയിലെത്തിയ സുമിത്രയും സഞ്ജനയും രോഹിത്തുമെല്ലാം പ്രതീഷിനെ കാണുന്നെങ്കിലും, പ്രതീഷ് അവരുടെ കൂടെ പോകാന്‍ കൂട്ടാക്കുന്നില്ല. പ്രതീഷും പ്രതീഷിനെ കൂട്ടാന്‍ വന്നവരുമെല്ലാം ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്.

Latest Videos

സഞ്ജന പ്രതീഷിന് മെസേജ് അയക്കുന്നെങ്കിലും അതെല്ലാം അറ്റന്‍ഡ് ചെയ്യുന്നത് ദീപയാണ്. പ്രതീഷിനെ വീട്ടുകാരില്‍നിന്നും അകറ്റി നിര്‍ത്താന്‍ ദീപയും സഹോദരനും പരമാവധി ശ്രമിക്കുന്നുണ്ട്. പ്രതീഷ് പാടുന്നിടത്തേക്ക് സുമിത്രയും മറ്റും എത്തുന്നെങ്കിലും ദീപ അവരെ അവിടുന്ന് ഒഴിവാക്കുകയാണ്. പ്രതീഷ് അവിടെയുണ്ടെന്ന് സുമിത്രയ്ക്ക് മനസ്സിലാകുന്നെങ്കിലും, ഒന്നും ചെയ്യാന്‍ അവര്‍ക്ക് ആര്‍ക്കും സാധിക്കുന്നില്ല. പ്രതീഷിനെ കൊണ്ടുപോകാന്‍ പറ്റിയില്ലെങ്കില്‍ സാരമില്ല, നമുക്ക് നാട്ടിലേക്ക് തിരിച്ച് പോകാമെന്നാണ് സുമിത്രയും മറ്റും പറയുന്നത്.

അതേസമയം നാട്ടില്‍ വേദിക ആശുപത്രിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്. വേദിക കീമോയ്ക്കായി ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ സരസ്വതിയും കൂടെ പോകണമെന്നാണ് ശിവദാസന്‍ പറയുന്നത്. ആദ്യമെല്ലാം എതിര്‍ക്കുന്ന സരസ്വതി, എന്നാല്‍ അവസാനും വേദികയുടെ കൂടെ പോകുന്നുണ്ട്. തന്റെ ഇഷ്ടപ്രകാരമല്ല സരസ്വതി പോയതുകൊണ്ടുതന്നെ, എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നാണ് സരസ്വതിയ്ക്ക്. വേദിക കീമോ കഴിഞ്ഞ് ശര്‍ദ്ദിക്കുന്നും മറ്റുമുണ്ട്. സരസ്വതിക്ക് എല്ലാം പുതിയൊരു അനുഭവമായിരുന്നു. കാന്‍സര്‍ സെറ്ററിലെ ഈ കാഴ്ചകളെല്ലാം നിനക്കൊരു പാഠമാകട്ടെ എന്നാണ് സരസ്വതിയോട് ശിവദാസന്‍ പറയുന്നത്.

നാട്ടിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിനിടെ ചെന്നൈയില്‍ നിന്ന് സഞ്ജനയെ കാണാതായിരിക്കുകയാണ്. സഞ്ജന എവിടേക്ക് പോയെന്ന് ആര്‍ക്കും യാതൊരു വിവരവുമില്ല. രാത്രി കുഞ്ഞ് നിര്‍ത്താതെ കരയുന്നതുകേട്ട് റൂമിലേക്ക് ചെന്ന സുമിത്രയ്ക്ക് സഞ്ജനയെ കാണാന്‍ സാധിക്കുന്നില്ല. ഫോണില്‍ വിളിച്ച് നോക്കുമ്പോള്‍ സഞ്ജന എടുക്കാതിരിക്കുകയും കൂടിയായപ്പോള്‍ എല്ലാവരും ആകെ പരിഭ്രമത്തിലായി.പ്രതീഷിന്റെ കാര്യത്തില്‍ ആകെ തളര്‍ന്നുപോയ സഞ്ജന വല്ല കടുംങ്കൈയും ചെയ്‌തോയെന്നാണ് എല്ലാവരുടേയും സംശയം. റിസപ്ഷനിലേക്കുപോയി സഞ്ജനയെപ്പറ്റി തിരക്കുന്നും, സഞ്ജനയുടെ മുറിയുടെ ഡൂപ്ലിക്കേറ്റ് താക്കോല്‍ അന്വേഷിക്കുന്നെല്ലാമുണ്ട് രോഹിത്ത്.

ടിവി പ്രേക്ഷകരുടെ പ്രിയങ്കരി 'സുമിത്രേച്ചി' മീര വാസുദേവിന്‍റെ ബിഗ്സ്ക്രീന്‍ തിരിച്ചുവരവ്; 'ഇമ്പം' വരുന്നു

റഹ്മാന്‍റെ ചെന്നൈ സംഗീത നിശ അലങ്കോലമായ സംഭവം: കേസ് എടുത്ത് പൊലീസ്, പ്രതികള്‍ മൂന്നുപേര്‍

Asianet News Live

click me!