ദുൽഖർ പാൻ ഇന്ത്യൻ താര നിരയിലേക്ക് ഉയർന്നു നിൽക്കുകയാണെങ്കിൽ യാത്രകളെ പ്രണയിക്കുന്ന ആളാണ് പ്രണവ്.
താരപുത്രന്മാർ എന്ന പേരിൽ കുട്ടിക്കാലം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ താരങ്ങളാണ് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും. പിന്നീട് മലയാള സിനിമയിലെ മുൻനിര നായകനിരയിലേക്ക് എത്തിയ താരങ്ങൾ ഇതിനോടകം സമ്മനിച്ചത് മികച്ച കഥാപാത്രങ്ങളാണ്. ദുൽഖർ പാൻ ഇന്ത്യൻ താര നിരയിലേക്ക് ഉയർന്നു നിൽക്കുകയാണെങ്കിൽ യാത്രകളെ പ്രണയിക്കുന്ന ആളാണ് പ്രണവ്. ഇപ്പോഴിതാ ഇരുവരും മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പമിരിക്കുന്ന പഴയകാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്.
പ്രണവിന്റെയും ദുൽഖറിന്റെയും കുട്ടിക്കാല ചിത്രങ്ങളാണ് രണ്ടും. ഏകദേശം ഒരേനിറത്തിലുള്ള ടി ഷർട്ട് ധരിച്ചിരിക്കുന്ന താരങ്ങളുടെ ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 'പ്രിൻസസ്' എന്നാണ് ഫോട്ടോയ്ക്ക് ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ.
undefined
അതേസമയം, മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടാണ് താരം പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്നത്. തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരെ സ്വന്തമാക്കാനും ദുൽഖറിനായി. ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടി ആയിരുന്നു ഇത്. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തിയത്. സീതാ രാമം ആയിരുന്നു റിലീസ് ചെയ്ത മറ്റൊരു ചിത്രം. ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യയില്‍ മറ്റൊരു മെഗാഹിറ്റായി മാറി. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വച്ചിരുന്നു.
ഒടുവിൽ ജയയെ ആര് സ്വന്തമാക്കും ? രാജേഷോ ദീപുവോ ? ഡിലീറ്റഡ് സീനുമായി 'ജയ ജയ ജയ ജയ ഹേ' ടീം
വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും സിനിമാസ്വാദകർക്ക് എന്നും പ്രിയ താരമാണ് പ്രണവ് മോഹൻലാൽ. സിനിമയെക്കാൾ ഏറെ യാത്രയെ പ്രണയിക്കുന്ന പ്രണവിനെ 'റിയൽ ലൈഫ് ചാർളി, മല്ലു സുപ്പർമാൻ' എന്നിങ്ങനെയാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് പ്രണവ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും നായികമാരായി എത്തിയ ചിത്രം പ്രണവിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രം കൂടിയാണ്. അടുത്ത വർഷം പ്രണവ് സിനിമയിലേക്ക് തിരികെ എത്തുമെന്ന് ഹൃദയം നിർമ്മാതാവ് വൈശാഖ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.