പ്രഭാസിന് അടുത്തിടെയാണ് 43 വയസ്സ് തികഞ്ഞത്. അതേ സമയം ഇപ്പോഴും ബാച്ചിലറായി തുടരുന്ന പ്രഭാസിനെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ഹൈദരാബാദ്: തെലുങ്ക് താരം പ്രഭാസ് ബാഹുബലിയിലെ സഹതാരം അനുഷ്‌ക ഷെട്ടിയുമായി ഡേറ്റിംഗിലാണെന്ന ഗോസിപ്പുകള്‍ വളരെക്കാലമായി പ്രചരിക്കുന്നതാണ്. എന്നാല്‍ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അതിൽ കൂടുതലൊന്നും ഇല്ലെന്നുമാണ് താരങ്ങള്‍ പലപ്പോഴും പൊതുവേദിയില്‍ വ്യക്തമാക്കുന്നത്.
പ്രഭാസിന് അടുത്തിടെയാണ് 43 വയസ്സ് തികഞ്ഞത്. അതേ സമയം ഇപ്പോഴും ബാച്ചിലറായി തുടരുന്ന പ്രഭാസിനെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം എന്നതാണ് പുതിയ റിപ്പോര്‍ട്ട്. വിവാഹം കഴിക്കാന്‍ പ്രഭാസിന് മുകളില്‍ ശക്തമായ സമ്മര്‍ദ്ദമാണ് കുടുംബം നടത്തുന്നത് എന്നാണ് വിവരം. അനുഷ്‌കയെ പ്രഭാസ് വിവാഹം കഴിക്കണമെന്നാണ് കുടുംബത്തിന്‍റെ ആഗ്രഹം എന്നും റിപ്പോര്‍ട്ട് പറയുന്നു.
“പ്രഭാസ് ഇപ്പോൾ അവിവാഹിതനാണ്, പ്രഭാസ് അനുഷ്‌കയുമായി ഡേറ്റിംഗ് നടത്തുന്നില്ല. അവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഇരു കുടുംബാംഗങ്ങളും ഈ സൌഹൃദം ഒരു ദാമ്പത്യത്തിലേക്ക് എത്തണം എന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇരുവരും ഇതിന് തയ്യാറായിട്ടില്ല. അവർ ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ്, അത് പിന്നീട് പ്രണയമായി മാറുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല, പക്ഷേ അവര്‍ ഇപ്പോള്‍ അത് ആലോചിക്കുന്നില്ല,”- പ്രഭാസ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
“പ്രഭാസിന് 43 വയസ്സ് തികഞ്ഞു, അവന്‍ സെറ്റില്‍ ചെയ്യണം എന്നാണ് കുടുംബം ആഗ്രഹിക്കുന്നത്. മാത്രമല്ല അതില്‍ പ്രഭാസിന് എന്തെങ്കിലും വിമുഖതയും ഇല്ല. പക്ഷേ, പ്രഭാസ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം, അവൻ ഇപ്പോഴും വളരെ സോഷ്യല്‍ അല്ല എന്നതാണ്. കൂടുതലും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്വഭാവമാണ് ” പ്രഭാസ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാഹം കഴിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നും. എന്നാല്‍ യോജിച്ച ഒരു വ്യക്തിയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നുമാണ് അടുത്തിടെ പ്രഭാസ് പറഞ്ഞത്. അതേ സമയം തന്‍റെ 'റിബല്‍' ഇമേജ് അതിന് തടസമായോ എന്ന് സംശയമുണ്ടെന്നും താരം തമാശയായി ഇതിനോട് കൂട്ടിച്ചേര്‍ത്തു.
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ പാര്‍ട്ട് 1 സിനിമയാണ് പ്രഭാസിന്‍റെതായി പുറത്തുവരാനുള്ളത്. ഇത് ഡിസംബറില്‍ തീയറ്ററില്‍ എത്തും. അതിന് പിന്നാലെ കല്‍കി എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
'ലിയോ കഥ ഫേക്കായിരുന്നോ': ലോകേഷിന്‍റെ വാക്കുകള്‍ ശരിവച്ച് വീഡിയോ പുറത്ത്.!