5 കോടി ലോണ്‍ ഇപ്പോള്‍ 11 കോടിയായി: തിരിച്ചടച്ചില്ല, ബോളിവുഡ് നടന്‍ രാജ്പാൽ യാദവിന് വന്‍ പണി കൊടുത്ത് ബാങ്ക്

By Web Team  |  First Published Aug 15, 2024, 6:22 PM IST

ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബോളിവുഡ് നടൻ രാജ്പാൽ യാദവിന്റെ ഉത്തർപ്രദേശിലെ കെട്ടിടത്തിന്റെ ഒരു ഭാഗം ബാങ്ക് പിടിച്ചെടുത്തു. 


ഷാജഹാൻപൂർ: ബാങ്ക് ലോൺ തിരിച്ചടക്കാത്തതിനെ തുടർന്ന് ബോളിവുഡ് ഹാസ്യനടന്‍ രാജ്പാൽ യാദവിന്‍റെ ഉത്തര്‍പ്രദേശിലെ കെട്ടിടം ഒരു ഭാഗം മുംബൈ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പിടിച്ചെടുത്തു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലുള്ള കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് മുംബൈ ആസ്ഥാനമാക്കിയുള്ള ബാങ്ക് സീൽ ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഷാജഹാൻപൂർ ബ്രാഞ്ച് മാനേജർ മനീഷ് വർമയാണ് ഈ കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശിയായ ജന്മജില്ലയിലെ രാജ്പാൽ യാദവ് ഇവിടുത്തെ സ്ഥലവും കെട്ടിടവും പണയപ്പെടുത്തി ബാങ്കിന്‍റെ മുംബൈ ശാഖയിൽ നിന്ന് വായ്പയെടുത്തിരുന്നു.

Latest Videos

undefined

എന്നാല്‍ സംഭവത്തില്‍ മുംബൈയില്‍ താമസിക്കുന്ന നടൻ പ്രതികരിക്കാൻ വിസമ്മതിച്ചുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.  2005-ൽ തന്‍റെ മാതാപിതാക്കളുടെ പേരിൽ ആരംഭിച്ച 'നവ്രംഗ് ഗോദാവരി എന്‍റര്‍ടെയ്മെന്‍റ് ലിമിറ്റഡ്' എന്ന പ്രൊഡക്ഷൻ കമ്പനി സ്ഥാപിക്കാന്‍ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ബാന്ദ്ര കുർള കോംപ്ലക്‌സ് ശാഖയിൽ നിന്ന് 5 കോടി രൂപ യാദവ് വായ്പ എടുത്തതായി നടനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ ഇതില്‍ തിരിച്ചടവൊന്നും നടന്‍ നടത്തിയില്ലെന്നും. ഈ കടം ഇപ്പോള്‍ 11 കോടിയായി വര്‍ദ്ധിച്ചെന്നുമാണ് വിവരം. ഓഗസ്റ്റ് എട്ടിനാണ് ബങ്ക് നടപടിയുണ്ടായത്. പണയം വച്ച് കെട്ടിടത്തിന് ഉള്ളിലെ ഇലക്‌ട്രിക്കൽ സാമഗ്രികൾ ഓഫ് ചെയ്യാൻ പോലും നില്‍ക്കാതെ തിരക്കിട്ട് ബാങ്ക് അധികൃതർ കെട്ടിടം സീൽ ചെയ്തതായി നാട്ടുകാർ പറയുന്നു.

വന്ന വഴി മറന്നോ ശിവകാര്‍ത്തികേയന്‍; ധനുഷിനിട്ട് കുത്തോ?: പ്രസംഗം വിവാദത്തില്‍ !

ജീവിതത്തിന്റെ നിറഭേദങ്ങൾ പറഞ്ഞ് 'ഷെയ്ഡ്സ് ഓഫ് ലൈഫ്' : ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി

click me!