'ഉറങ്ങും മുൻപേ ശ്രീനി കുറെനേരം എന്‍റെ ബെഡിന്‍റെ താഴെ ഇരിക്കും'; ആ ദിനങ്ങളെ കുറിച്ച് പേളി മാണി

By Web Team  |  First Published May 7, 2023, 6:25 PM IST

പ്രസവശേഷമുള്ള കുറച്ചു ദിവസങ്ങൾ ആണ് പോസ്റ്റ് പാർട്ടം. ഓരോ അമ്മമാർക്കും വ്യത്യസ്തമായിരിക്കും. നമുക്ക് നമ്മുടെ ഭർത്താവ് തരുന്ന പിന്തുണ ഈ ഘട്ടത്തിൽ വളരെ പ്രധാനമാണ്. ഒരു അമ്മ എന്ന നിലയിലും, ഭാര്യ എന്ന നിലയിലും അത് ആവശ്യമാണെന്ന് പേളി പറയുന്നു.


കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളിയും ശ്രീനിഷും. തങ്ങളുടെ ഓരോ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പ്രസവശേഷം പോസ്റ്റ് പാർട്ടം ദിനങ്ങളെ അതിജീവിച്ചത് എങ്ങനെയാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് പേളി മാണി. നാലാം വിവാഹ വാർഷികത്തൊടനുബന്ധിച്ച് നടത്തിയ ക്യു ആൻഡ് എ സെക്ഷനിലായിരുന്നു പേളിയുടെ മറുപടി.

പ്രസവശേഷമുള്ള കുറച്ചു ദിവസങ്ങൾ ആണ് പോസ്റ്റ് പാർട്ടം. ഓരോ അമ്മമാർക്കും വ്യത്യസ്തമായിരിക്കും. നമുക്ക് നമ്മുടെ ഭർത്താവ് തരുന്ന പിന്തുണ ഈ ഘട്ടത്തിൽ വളരെ പ്രധാനമാണ്. ഒരു അമ്മ എന്ന നിലയിലും, ഭാര്യ എന്ന നിലയിലും അത് ആവശ്യമാണെന്ന് പേളി പറയുന്നു. 'ഒന്ന് തല വേദനിക്കുമ്പോൾ വരെ റിയാക്ട് ചെയ്യുന്ന ആളാണ് ഞാൻ. എന്നാൽ ആ സമയങ്ങളിൽ ഞാൻ കുഞ്ഞിന്റെ എല്ലാ കാര്യത്തിലും ഇടപെടുമായിരുന്നു. പോസ്റ്റ് പാർട്ടത്തിൽ ശ്രീനി മറ്റൊരു റൂമിൽ ആയിരുന്നു ഉറങ്ങിയിരുന്നത്. ഒരു മാസത്തോളം ശ്രീനി എന്റെ അടുത്ത് ഉറങ്ങത്തില്ലായിരുന്നു. മമ്മി ആയിരുന്നു എന്റെയൊപ്പം,'

Latest Videos

'ഉറങ്ങും മുൻപേ ശ്രീനി കുറെനേരം എന്റെ ബെഡിന്റെ താഴെ ഇരിക്കും. ബിഗ് ബോസിലെ സീൻ പോലെ. കുറെ കഥകളൊക്കെ എന്റെ കൈ പിടിച്ചു പറയും. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഘടകം, വയറ്റിൽ തൊട്ടിട്ട് ശ്രീനി പറയുന്ന വാക്കുകൾ ആയിരുന്നു. നിന്റെ ഈ വയർ ആയിരുന്നു നിലയുടെ വീട് എന്നൊക്കെ. ശ്രീനി എന്റെ ശരീരം ഇഷ്ടപ്പെടുന്നു എന്ന് എനിക്ക് മനസിലായി. അപ്പോഴാണ് എന്റെ ശരീരത്തെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയത്. അതായത് എന്റെ ബോഡി വികൃതമല്ല, അമൂല്യമാണെന്ന് എനിക്ക് തോന്നിയത്. ശ്രീനി ഇത് സ്ഥിരം പറയുമായിരുന്നു,' പേളി പറഞ്ഞു.

എന്റെ പോസ്റ്റ് പാർട്ടം ശ്രീനി ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ഈസി ആയിരുന്നു. ഒപ്പം എന്റെ കുടുംബത്തിന്റെയും പിന്തുണയും. മോൾക്ക് സുഖമാണോയെന്ന് ചോദിക്കുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആയിരുന്നു ലഭിച്ചിരുന്നതെന്ന് പേളി പറഞ്ഞു.

താനാണോ കാറാണോ വലുതെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ജീവയ്ക്ക് പ്രയാസമാണ് : അപര്‍ണ്ണ പറയുന്നു

ഗര്‍ഭം ഇങ്ങനെ ആഘോഷമാക്കേണ്ട കാര്യമുണ്ടോ ? : സത്യത്തില്‍ എന്താണ് സംഭംവമെന്ന് സ്നേഹ പറയും

click me!