ഒരു അമ്മ നിലയില്‍ പേളി എത്രത്തോളം മിടുക്കിയാണെന്ന് ഇതൊക്കെ കാണുമ്പോള്‍ മനസിലാവുമെന്നാണ് ആരാധകരും പറയുന്നത്.
അവതാരകയായി കരിയര്‍ തുടങ്ങിയ പേളി മാണി വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയെടുക്കുന്നത്. നിരവധി പരിപാടികളില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ പേളി ഇപ്പോള്‍ കുടുംബജീവിതം ആസ്വദിക്കുകയാണ്. വീട്ടിലെ വിശേഷങ്ങളും മക്കളെ കുറിച്ചുമൊക്കെ പറഞ്ഞ് വീഡിയോയുമായി പേളി എത്താറുണ്ട്. അത്തരത്തില്‍ നടി പങ്കുവച്ച പുതിയ വീഡിയോ വൈറലാവുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ വീഡിയോ കാണാത്തതിന്റെ കാരണം പറഞ്ഞാണ് പേളി സംസാരിച്ചു തുടങ്ങിയത്. മക്കള്‍ക്ക് ജലദോഷം ആയിരുന്നെന്നും അവരില്‍നിന്ന് തനിക്കും ശ്രീനിക്കുമൊക്കെ ലഭിച്ചെന്നും ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് വീഡിയോയുമായി വരാത്തതെന്നുമാണ് പേളി പറയുന്നത്. പിന്നെ താനൊരു മൂക്കുത്തി കുത്തട്ടേ എന്ന് ചോദിക്കുകയാണ് പേളി. വീഡിയോ കാണുന്ന എല്ലാവരും എനിക്ക് മൂക്കുത്തി ചേരുമോന്ന് പറയണം. ഒട്ടിച്ച മൂക്കുത്തി വെച്ചിട്ട് ഒരു എപ്പിസോഡ് ചെയ്തിരുന്നു. അതെനിക്ക് ചേരുമോന്ന് നിങ്ങള്‍ പറയൂ. കുത്തിയതിന് ശേഷം അത് മാറ്റാന്‍ സാധിക്കില്ലല്ലോ. അതാണ് എല്ലാവരോടും ചോദിച്ചതെന്നും പേളി പറഞ്ഞു.
ഇതിനിടെ മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതാണ് ഈ വ്‌ളോഗ് കൊണ്ട് ഉദ്ദേശിച്ചതെന്നും നടി സൂചിപ്പിച്ചിരുന്നു. ഇളയമകള്‍ നിറ്റാരയ്ക്കും മൂത്തമകള്‍ നിലയ്ക്കും രാവിലെ കൊടുക്കുന്നതും അവരെ എങ്ങനെയാണ് കഴിപ്പിക്കുന്നതെന്നുമൊക്കെ വീഡിയോയില്‍ കാണിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇഷ്ടമില്ലാതെ ഓടി നടന്ന നിലു ബേബിയ്ക്ക് രസകരമായ കഥകളൊക്കെ പറഞ്ഞ് കൊടുത്താണ് പേളി കഴിപ്പിക്കുന്നത്.
ഇത്തവണ 'ഓണത്തല്ല്' ആന്റണി വർഗീസ് വക; ഒപ്പം രാജ് ബി ഷെട്ടിയും, ഇത് 'കൊണ്ടൽ' വിളയാട്ടം
ഒരു അമ്മ നിലയില്‍ പേളി എത്രത്തോളം മിടുക്കിയാണെന്ന് ഇതൊക്കെ കാണുമ്പോള്‍ മനസിലാവുമെന്നാണ് ആരാധകരും പറയുന്നത്. 'ചിലപ്പോള്‍ ഒരു തനി വീട്ടമ്മ. ചിലപ്പോള്‍ ഒരു മോര്‍ഡേണ്‍ വൈഫ്. എല്ലാം കൂടി കൂട്ടി കലര്‍ന്ന നമ്മുടെ പേളി ചേച്ചിയെ ഞങ്ങള്‍ക്ക് എല്ലാര്‍ക്കും ഒരുപാട് ഇഷ്ടമാണ്', എന്ന് പറഞ്ഞാണ് ആരാധകര്‍ കമന്റുമായി എത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..