സഹോദരിയുമായുള്ള ബന്ധത്തെ കുറിച്ച് പേളി മാണി.
പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷും മക്കള്‍ നിലയും നിറ്റാരയും മാത്രമല്ല, താരത്തിന്‍റെ കുടുംബത്തിലെ ഓരോരുത്തരും ആരാധകര്‍ക്ക് ഏറെ പരിചിതരാണ്. പ്രത്യേകിച്ചും സഹോദരി റേച്ചല്‍ മാണി. എന്തും പങ്കിട്ടെടുക്കുന്ന റേച്ചലിന്റെയും പേളിയുടെയും ഡ്രസ്സിങ് സെന്‍സ് പലപ്പോഴും ആളുകള്‍ കണ്ടു പിടിച്ചിട്ടുണ്ട്.
എല്ലാ സാധനങ്ങളും പങ്കുവയ്ക്കുന്നതിനെ കുറിച്ച് പലപ്പോഴും പേളിയും തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരുപോലത്തെ ഡ്രസ്സിങ്ങും ഒരുപോലത്തെ സ്‌റ്റൈലിങും മാത്രമല്ല, മക്കളുടെ കാര്യത്തിലും അത് സംഭവിച്ചു എന്നാണ് പേളി ഇപ്പോൾ പറയുന്നത്. ഇപ്പോള്‍ പേളിയുടെ കുഞ്ഞ് നിറ്റാരയും റേച്ചലിന്റെ കുഞ്ഞ് റെജിനും ഒരേ സൈസാണ്. അവരും വസ്ത്രങ്ങള്‍ മാറിയുടുക്കാന്‍ തുടങ്ങുന്നു. ഈ സാഹോദര ബന്ധമാണ് ഏറ്റവും മനോഹരമെന്ന് പേളി പറയുന്നു.
അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളോടൊപ്പം വളരുന്ന കൂട്ടാളിയാണെന്ന് പറഞ്ഞാണ് ചെറുപ്പം മുതലേയുള്ള ചിത്രങ്ങള്‍ പേളി പങ്കുവച്ചിരിയ്ക്കുന്നത്. ഇപ്പോള്‍ ഇരുവരുടെയും മക്കളും അങ്ങനെയാണ് വളരുന്നത്. റേച്ചലിനും രണ്ട് കുട്ടികളാണ്. 2021മാര്‍ച്ചിലാണ് പേളി മാണി നില ബേബിക്ക് ജന്മം നൽകിയത്. ഇതിനു പിന്നാലെ സഹോദരി റേച്ചലും ഒരു ആൺകുട്ടിക്ക് ജന്മം നൽകി. മൂത്തകുഞ്ഞിന് ഒരു വയസാവുന്നതിന് മുന്‍പ് പേളിയുടെ സഹോദരി രണ്ടാമതും ഗര്‍ഭിണിയായി.
'ഗോപുര' വിശേഷങ്ങൾ പങ്കുവെച്ച് ജിപിയും ഗോപികയും; ആശംസയുമായി ആരാധകരും
റേച്ചലിന്റെ പ്രസവത്തിനോട് അടുക്കുന്നതിന് തൊട്ട് മുന്‍പ് പേളിയും വീണ്ടും ഗര്‍ഭിണിയായി. അങ്ങനെ പേളിയും രണ്ടാമതും ഒരു കുഞ്ഞിനു ജന്മം നൽകി. അങ്ങനെ പേളിയ്ക്ക് രണ്ട് പെണ്‍കുട്ടികളും റേച്ചലിന് രണ്ട് ആണ്‍കുട്ടികളും ഉണ്ടായി. പേളിയെ പോലെ തന്നെ റേച്ചലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ശ്രദ്ധേയ വേഷങ്ങളിൽ ഒന്നും താരം എത്തിയിട്ടില്ല. മോഡലിംഗിലും ഫാഷൻ ഡിസൈനിങ്ങിലും ബിസിനസിലുമൊക്കെയാണ് റേച്ചൽ തിളങ്ങിയത്. സഹോദരിമാർ എന്നതിലുപരി അടുത്ത സുഹൃത്തുക്കളെ പോലെയാണ് പേളിയും റേച്ചലും. റേച്ചലിന്റെ കുടുംബവും പേളി ആരാധകർക്ക് സുപരിചിതമാണ്. ഫാഷന്‍ ഫോട്ടോഗ്രാഫറായ റൂബനാണ് റേച്ചലിന്റെ ഭർത്താവ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം