സ്വന്തം സ്വപ്നക്കൂട്, വില കേട്ടാൽ ഞെട്ടും; പുതിയ അതിഥിക്ക് മുൻപ് ദ്വീപിൽ വീടൊരുക്കി പേളി !

By Web Team  |  First Published Jan 9, 2024, 6:13 PM IST

ടു ബിഎച്ച്കെ അപ്പാർട്ട്മെന്റ് ആണിത്.


ലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. കാലങ്ങളായി അവതാരകയായും നടിയായും യുട്യൂബറായും നമുക്ക് മുന്നിലെത്തുന്ന പേളിയെ സ്വന്തം വീട്ടിലെ അം​ഗത്തെ പോലെയാണ് ഓരോരുത്തരും കാണുന്നത്. ബി​ഗ് ബോസ് സീസൺ ഒന്നിൽ എത്തിയതോടെയാണ് പേളി മലയാളികൾക്ക് ഏറെ സുപരിചിതയായത്. ഇവിടെ വച്ചായിരുന്നു ശ്രീനിഷിനെ പേളി കാണുന്നതും പ്രണയിക്കുന്നതും. ഷോ കഴിഞ്ഞ ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തിരുന്നു. ഇരുവർക്കും നില എന്നൊരു കുഞ്ഞുമുണ്ട്. നിലയ്ക്ക് കൂട്ടിനൊരു കുഞ്ഞതിഥി കൂടി എത്താനിരിക്കയാണ്. ഈ അവസരത്തിൽ സ്വന്തമായൊരു വീട് വാങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണ് പേളിയും ശ്രീനിഷും. 

ദ്വീപിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ അപ്പാർട്ട്മെന്റ്. ദ്വീപ് മറ്റെങ്ങുമല്ല, കൊച്ചി നഗരത്തിലെ സിൽവർ സ്റ്റാർ ഐലന്റിലാണ്. വീടിന്റെ പ്രമാണം കൈമാറുന്നത് പേളിയുടെ യുട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. ഏത് ആളുടെയും ആ​ഗ്രഹമാണ് വീട് വയ്ക്കുക എന്നത് എന്ന് പേളിയു ശ്രീനിഷും പറയുന്നു. 2023ൽ ഒരു യുട്യൂബ് സ്റ്റുഡിയോ തുടങ്ങണമെന്നായിരുന്നുവെന്നും അത് സാധിച്ചുവെന്നും 2024ലെ ആ​ഗ്രഹമാണ് പുതിയ വീടെന്നും പേളി പറഞ്ഞു. ആശുപത്രിയും മാളും ഉൾപ്പെടെ എല്ലാം കയ്യെത്തും ദൂരത്ത് ഉണ്ടെന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്. 

Latest Videos

വാരിക്കൂട്ടിയത് 600കോടി ! കേരളത്തിൽ വൻ റെക്കോർഡ്, 'ലിയോ' ടെലിവിഷൻ പ്രീമിയർ എന്ന്, എവിടെ ?

ടു ബിഎച്ച്കെ അപ്പാർട്ട്മെന്റ് ആണിത്. 60ലക്ഷം രൂപയാണ് ഇതിന്റെ വില. വൈറ്റിലയിൽ ഇത്തരത്തിൽ ടു ബിഎച്ച്കെ അപ്പാർട്ട്മെന്റ് ലഭിക്കുക എന്നത് വളരെ ലാഭമാണെന്നും ഇരുവരും പറയുന്നുണ്ട്. ഇവിടെ ഇനിയും ഫ്ലാറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതിനാൽ തങ്ങളുടെ അയൽവാസികളാകാൻ പേളി മറ്റുള്ളവരെയും ക്ഷണിക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പേളിക്കും കുടുംബത്തിനും ആശംസകളുമായി രംഗത്തെത്തുന്നത്. ഇരുവര്‍ക്കും നല്ലൊരു വര്‍ഷമാകട്ടെ ഇതെന്നും ആരാധകര്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!