സാ​ഗറിനും ജുനൈസിനും കൈകൊടുത്ത് മോഹന്‍ലാല്‍; 'പണി' ടീമിനൊപ്പം വിജയാഘോഷം: വീഡിയോ

By Web TeamFirst Published Oct 31, 2024, 4:17 PM IST
Highlights

ജോജുവിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ചിത്രം നേടുന്നത്

മലയാള സിനിമയില്‍ സമീപകാലത്തെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായി മാറുകയാണ് ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ പണി. ജോജുവിനൊപ്പം സാഗര്‍ സൂര്യയും ജുനൈസ് വി പിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ആദ്യദിനം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു വിശിഷ്ട അതിഥിക്കൊപ്പം തങ്ങളുടെ വിജയം ആഘോഷിച്ചിരിക്കുകയാണ് പണി ടീം. 

മോഹന്‍ലാലിനൊപ്പമാണ് പണി സിനിമയുടെ ടീം തങ്ങളുടെ വിജയം ആഘോഷിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗര്‍ സൂര്യ, ജുനൈസ് വി പി, ബോബി കുര്യന്‍ അടക്കമുള്ളവരെ അഭിനന്ദിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ജുനൈസ് ആണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് മുന്‍ മത്സരാര്‍ഥികളായ സാഗറിനെയും ജുനൈസിനെയും ആ നിലയില്‍ മോഹന്‍ലാലിന് നേരത്തേ അറിയാം. മോഹന്‍ലാലുമായി അടുത്ത സൗഹൃദം ഉള്ള ആളാണ് ബോബി കുര്യന്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by JUNAIZ_VP (@junaiz.vp)

 

അഭിനയ നായികയായി എത്തുന്ന ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.  

ALSO READ : ലെഹങ്കയിൽ സുന്ദരിയായി ബിന്നി സെബാസ്റ്റ്യൻ, ചിത്രങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!