ബിഎസ്പി നേതാവിന്‍റെ കൊലപാതകം: തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പാ രഞ്ജിത്ത്

By Web Team  |  First Published Jul 9, 2024, 11:24 AM IST

ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തില്‍ തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ചലച്ചിത്ര സംവിധായകനും ദളിത് ആക്ടിവിസ്റ്റുമായ പാ രഞ്ജിത്ത് നടത്തുന്നത്. 


ചെന്നൈ: ബഹുജൻ സമാജ് പാർട്ടിയുടെ പ്രമുഖ നേതാവ് ആംസ്ട്രോങ്ങിന്‍റെ കൊലപാതകം ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയര്‍ത്തുന്നത്. ഇപ്പോള്‍ അംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിൽ ഡിഎംകെ സർക്കാരിനെതിരെ ചോദ്യങ്ങളുമായി സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.

ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തില്‍ തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ചലച്ചിത്ര സംവിധായകനും ദളിത് ആക്ടിവിസ്റ്റുമായ പാ രഞ്ജിത്ത് നടത്തുന്നത്. കൊലപാതകത്തെ അപലപിച്ച രഞ്ജിത്ത് സർക്കാരിന്‍റെ ഇതിലുള്ള പ്രതികരണത്തിൽ നിരാശ രേഖപ്പെടുത്തി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ നിയമപാലകരുടെ കഴിവ് ചോദ്യം ചെയ്തുകൊണ്ട് ഈ കുറ്റകൃത്യം നടന്നത് പൊലീസ് സ്റ്റേഷന് തൊട്ട് അടുത്തതാണെന്ന്  രഞ്ജിത്ത് തന്‍റെ പോസ്റ്റില്‍ പറയുന്നു. 

Latest Videos

undefined

കേസ് പോലീസ് കൈകാര്യം ചെയ്ത രീതിയിലെ രൂക്ഷമായാണ് എക്‌സ് പോസ്റ്റില്‍ സംവിധായകന്‍ വിമര്‍ശിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്താന്‍ ശ്രമിക്കാതെ കൊലനടത്തിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തവരുടെ കുറ്റസമ്മതം മാത്രം തെളിവായി എടുക്കുന്നതിനെ രഞ്ജിത്ത് വിമര്‍ശിച്ചു.

"ഇങ്ങനെയാണോ ഡോ. ബാബാസാഹേബ് അംബേദ്കറുടെ പാരമ്പര്യത്തെ ആദരിക്കുന്നത്? ദളിത് നേതാക്കൾക്ക് വാഗ്ദാനം ചെയ്ത നീതിയും സുരക്ഷയും എവിടെയാണ്?" തമിഴ്‌നാട്ടിലുടനീളമുള്ള ദലിത് സമുദായങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് രഞ്ജിത്ത് തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

கோழைத்தனமான கொடூர படுகொலைக்கு ஆளான பகுஜன் சமாஜ் கட்சியின் மாநிலத் தலைவர் அண்ணன் திரு.ஆம்ஸ்ட்ராங் அவர்களின் திருவுடலை, சலசலப்பு பதற்றம் ஏதுமின்றி சட்டம் ஒழுங்கு பிரச்சனை நிகழாமல் நல்லடக்கம் செய்து விட்டோம். அண்ணன் இல்லாத, அவருக்குப் பிறகான இந்த வாழ்க்கையை அவர் கொண்ட கொள்கையான…

— pa.ranjith (@beemji)

ആംസ്‌ട്രോങ്ങിന്‍റെ സംസ്‌ക്കാരം അടക്കം വലിയ വിവാദമായിരുന്നു. പേരാമ്പൂരിൽ സംസ്‌കരിക്കാനുള്ള ശ്രമങ്ങൾ സര്‍ക്കാര്‍ തടഞ്ഞുവെന്ന് എന്നാരോപിച്ച് ആംസ്‌ട്രോങ്ങിന്‍റെ കുടുംബം രംഗത്ത് എത്തിയിരുന്നു. സംസ്കാര ചടങ്ങ് പോട്ടൂരിൽ നടത്താന്‍ സര്‍ക്കാര്‍ നിർബന്ധിച്ചു എന്നും ഇവര്‍ ആരോപിച്ചു. ഈ നീക്കത്തെ രഞ്ജിത്ത് തന്‍റെ പോസ്റ്റിൽ അപലപിച്ചിട്ടുണ്ട് "സാമൂഹിക നീതി എന്നത് വോട്ടിനുള്ള മുദ്രാവാക്യം മാത്രമാണോ?" എന്ന് ഡിഎംകെ സര്‍ക്കാര്‍ നിരന്തരം ഉയര്‍ത്തിയ മുദ്രവാക്യത്തെ  രഞ്ജിത്ത് ചോദ്യം ചെയ്യുന്നുണ്ട് പോസ്റ്റില്‍.

ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

'കളി മാറാന്‍ പോകുന്നു' :'ഗെയിം ചെയ്ഞ്ചര്‍' രാം ചരണ്‍ ഷങ്കര്‍ ചിത്രത്തിന്‍റെ സുപ്രധാന അപ്ഡേറ്റ് പുറത്ത്

click me!