മൂന്ന് മാസം കുഞ്ഞ് പൂർത്തിയാക്കിയെന്നും ഹാഷ്ടാഗിൽ ചേർത്തിട്ടുണ്ട്. തങ്ങളുടെ കുഞ്ഞും ഇങ്ങനെയായിരുന്നെന്ന് അനുഭവം പറഞ്ഞ് നിരവധിപേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
കൊച്ചി: മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായിട്ടുള്ള നടിയാണ് ജിസ്മി ജിസ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിട്ടുള്ള നടി തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭിണിയായ വിശേഷവും അങ്ങനെ അറിയിച്ചതാണ്. കുഞ്ഞു പിറന്നു എന്ന സന്തോഷവും പിന്നീടുള്ള വിശേഷങ്ങളും ക്യു ആൻഡ് എയിലൂടെയായി നടി പങ്കുവെച്ചിരുന്നു.
കുഞ്ഞ് ജനിച്ചശേഷം ഭർത്താവിനൊപ്പം ആദ്യമായി ഔറ്റിംഗിന് പോയ സന്തോഷം താരം ആരാധകരെ അറിയിച്ചിരുന്നു. അന്ന് കുഞ്ഞിനെ കൂട്ടാതെയാണ് പോയത്. കുഞ്ഞെവിടെ എന്ന ചോദ്യങ്ങളായിരുന്നു അന്ന് കമന്റിൽ കൂടുതലും. ഇപ്പോഴിതാ കുഞ്ഞു മിഖാനുമൊപ്പം കൂട്ടി ലുലുമാളിലും മെട്രോയിലുമെല്ലാം കയറിയിരിക്കുകയാണ് ദമ്പതികൾ. 'മിഖാന്റെ ആദ്യ മെട്രോ യാത്ര, പിന്നെ ഉണ്ടായതൊന്നും പറയണ്ട ഗയ്സ്... ലുലുമാൾ വരെയൊന്ന് പോയതാ പോയ സ്പീഡിൽ തിരിച്ച് വന്നു. കരച്ചിലുകൊണ്ട് പൊടിപൂരം ആയിരുന്നു. ലെ മിഖാൻ: എന്നെകൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂളു' എന്നാണ് വീഡിയോയ്ക്ക് നടി നൽകിയ ക്യാപ്‌ഷൻ.
മൂന്ന് മാസം കുഞ്ഞ് പൂർത്തിയാക്കിയെന്നും ഹാഷ്ടാഗിൽ ചേർത്തിട്ടുണ്ട്. തങ്ങളുടെ കുഞ്ഞും ഇങ്ങനെയായിരുന്നെന്ന് അനുഭവം പറഞ്ഞ് നിരവധിപേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
കാര്‍ത്തിക ദീപം എന്ന സീരിയലില്‍ വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് ജിസ്മി ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്നാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സോണി എന്ന കഥാപാത്രത്തിലൂടെ താരം കംപ്ലീറ്റ് ഇമേജ് മാറ്റിയെടുക്കുകയായിരുന്നു. ആദ്യ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് മിഥുന്‍രാജ് രാജേന്ദ്രന്റെയും വിവാഹം. രണ്ടാം വിവാഹത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍, ഇത് ശരിക്കും വിവാഹമാണോ അതോ ഫോട്ടോഷൂട്ട് ആണോ എന്ന സംശയമായിരുന്നു പലര്‍ക്കും. എന്നാല്‍ പിന്നീട് ഇരുവരും വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.
കല്‍ക്കി 2898 എഡി എപ്പോള്‍ ഒടിടിയില്‍ വരും? എവിടെ കാണാം, വിവരങ്ങള്‍ ഇങ്ങനെ
'ഒറ്റയ്ക്ക് ഷോപ്പിംഗിന് പോലും പോകാത്ത താന്‍ 49 ദിവസം ജയിലില്‍': അനുഭവം പറഞ്ഞ് ശാലു മേനോന്‍