'മകൻ ആത്മജയുമായി ദുബായിലെ ഞങ്ങളുടെ ഒരു ദിവസം',വിജയിയുടെയും ദേവികയുടെയും സന്തോഷം.!

By Web Team  |  First Published Jan 8, 2024, 10:56 AM IST

അടുത്തിടെ മൂവരും ഒന്നിച്ചുള്ള ദുബായ് യാത്രയെക്കുറിച്ച് വ്ലോഗിലൂടെ ഇരുവരും പങ്കിട്ടിരുന്നു. ഫ്ലൈറ്റ് യാത്രയും മകൻ ആത്മജയുടെ സന്തോഷവുമെല്ലാം പ്രേക്ഷകരും കണ്ടിരുന്നു. 


ദുബായ്: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായിരുന്ന ദേവികയുടെ ഭർത്താവ് വിജയ് മാധവും ഇപ്പോൾ സുപരിചിതനാണ്. ഗായകനും സംഗീത സംവിധായകനുമാണ് വിജയ്. മുൻപ് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടി ആയിരുന്നു താരം. ഇരുവർക്കും ആൺകുഞാണ് പിറന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുട്യൂബിൽ വ്ലോഗിങ്ങും മറ്റുമായി സജീവമാണ് ദേവികയും വിജയും.

അടുത്തിടെ മൂവരും ഒന്നിച്ചുള്ള ദുബായ് യാത്രയെക്കുറിച്ച് വ്ലോഗിലൂടെ ഇരുവരും പങ്കിട്ടിരുന്നു. ഫ്ലൈറ്റ് യാത്രയും മകൻ ആത്മജയുടെ സന്തോഷവുമെല്ലാം പ്രേക്ഷകരും കണ്ടിരുന്നു. ദേവികയും വളരെ ത്രില്ലിലായിരുന്നു. ഇപ്പോഴിതാ ദുബായിലെ ഒരു ദിവസം എങ്ങനെയെന്ന് കാണിക്കുകയാണ് വിജയിയും ദേവികയും. തുടക്കത്തിൽ തന്നെ മിറാക്കിൾ ഗാർഡനിൽ എത്തുന്നതും പൂക്കളൊക്കെ കണ്ട് ആസ്വദിക്കുന്നതുമാണ് കാണിക്കുന്നത്. നേരത്തെ വരണമെന്ന് കരുതിയിരുന്നെന്നും എന്നാൽ ഇപ്പോഴാണ് സാധിച്ചതെന്നും വിജയ് പറയുന്നുണ്ട്.

Latest Videos

അടുത്തതായി ഡെസ്ർട്ടിലാണ് എത്തിയിരിക്കുന്നത്. അവിടെ വെച്ച് ഒരു പാട്ട് ഷൂട്ട്‌ ചെയ്യണമെന്ന് വിചാരിച്ചാണ് വന്നതെന്നും എന്നാൽ എത്തിയപ്പോഴേക്കും ലൈറ്റ് പോയെന്നും വിജയ് പറയുന്നു. പോകുന്നതിനു മുമ്പ് പറ്റിയാൽ ചെയ്യാമെന്നും പറയുന്നുണ്ട്. വളരെ ആസ്വദിച്ചാണ് ആത്മജയും പുതിയ കാഴ്ചകൾ കാണുന്നത്. രാത്രി മഞ്ഞുള്ളത് കൊണ്ട് പുറത്തിറങ്ങാറില്ലെങ്കിലും ദേവികയുടെ ആഗ്രഹപ്രകാരം ബുർജ് ഖലീഫയുടെ ലൈറ്റിങ് അടക്കം കണ്ടാണ് താരങ്ങൾ മടങ്ങുന്നത്.

കൊവിഡ് കാലത്താണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. തുടക്കം മുതലേ വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടായിരുന്നു. വീഡിയോ ചെയ്യുന്നത് നിര്‍ത്തരുതെന്നായിരുന്നു ആരാധകര്‍ ഇവരോട് പറഞ്ഞത്. 2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിച്ച് നടൻ ശ്രീനിവാസൻ

'കീപ് ഗോയിങ്, ചേച്ചിക്ക് സാധിക്കും' ; ജിമ്മില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങളുമായി ബീന ആന്‍റണി.!

click me!